ചന്ദ്രബോസ് വധക്കേസില്‍ ജാമ്യം തേടി മുഹമ്മദ് നിഷാം സുപ്രീംകോടതിയില്‍

ചന്ദ്രബോസ് വധക്കേസില്‍ ജാമ്യം തേടി മുഹമ്മദ് നിഷാം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ നിഷാമിന് വേണ്ടി ഹാജരായേക്കും.
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. മാര്‍ച്ച് 11നു ചുമത്തിയ കാപ്പ കാലാവധി അവസാനിച്ചതോടെയാണു ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാല്‍ കോടതി അത് തള്ളുകയായിരുന്നു. ഒക്ടോബര്‍ 26നും നവംബര്‍ 17നുമിടയില്‍ 104 സാക്ഷികളെ വിസ്തരിക്കാനുള്ള സമയക്രമം സെഷന്‍സ് കോടതി നിശ്ചയിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 29നു പുലര്‍ച്ചെയാണു പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നുതന്നെ പൊലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിഷാമിനെ കസ്റ്റഡിയിലെടുത്തു. ചന്ദ്രബോസ് പിന്നീട് ആശുപത്രിയില്‍ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























