ബീഫ് വിഷയം :ടിവി അവതാരകന്‍ രാഹുല്‍ ഈശ്വറിന്റെ കാര്‍ അടിച്ചു തകര്‍ത്തു

കായംകുളം എം.എസ്.എം കോളേജിലെത്തിയ ടെലിവിഷന്‍ അവതാരകന്‍ രാഹുല്‍ ഈശ്വറിനെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. രാഹുലിന്റെ കാര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. യുവജനക്ഷേമ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു രാഹുല്‍ കോളേജിലെത്തിയത്.എന്നാല്‍, രാഹുല്‍ മുന്പ് നടത്തിയ വിവാദ പ്രസ്താവനകളുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ രാഹുലിനു നേരെ പ്രതിഷേധിക്കുകയായിരുന്നു.
ഇതിനിടെയാണ് കൈയേറ്റ ശ്രമം ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാറും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പിന്നീട് പൊലീസിന്റെ അകന്പടിയോടെയാണ് രാഹുല്‍ കോളജില്‍ നിന്ന് മടങ്ങിയത്. കൈയേറ്റം ചെയ്തതിലും കാര്‍ തകര്‍ത്ത സംഭവത്തിലും പൊലീസില്‍ പരാതി നല്‍കിയതായി രാഹുല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























