മദ്യപാനവുമായി ബന്ധപ്പെട്ട വഴക്ക്.... എന്‍ജിനീയറായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

മദ്യപാനവുമായി ബന്ധപ്പെട്ട വഴക്ക്.... പുണെയിലെ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്യുന്ന മുപ്പത്തിരണ്ടുകാരനായ എന്‍ജിനിയറെ മദ്യപാനവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റുചെയ്തതായി പോലീസ് .
ഹിഞ്ചേവാഡിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഭരദ്വാജ് എന്ന ശിവം പങ്കജ് പച്ചൗരി എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. മരിച്ച ഇയാളുടെ ഭാര്യ അവന്തികയും (30) ഹിഞ്ചേവാഡി മേഖലയിലെ ഒരു ഐ.ടി. കമ്പനിയില്‍ ജോലി ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള അവന്തികയുടെ പിതാവ് രഞ്ജന്‍കുമാര്‍ ശര്‍മ (62) ഹിഞ്ജേവാഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയായ ശിവവും ഭാര്യ അവന്തികയും ഉത്തര്‍പ്രദേശില്‍നിന്ന് രണ്ട് വര്‍ഷം മുമ്പാണ് പുണെയിലേക്ക് താമസം മാറിയത്.
രണ്ടുപേരും എന്‍ജിനിയര്‍മാരാണ്. ഏകദേശം അഞ്ചുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്. ജൂണ്‍ ഒമ്പതിന് രാത്രിയാണ് പ്രതി മദ്യം കഴിച്ച് വീട്ടിലെത്തിയത്. ഇത് ദമ്പതിമാര്‍ തമ്മിലുള്ള വഴക്കിന് കാരണമായി തീര്‍ന്നു. ഇതില്‍ പ്രകോപിതനായ പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും അതിനെത്തുടര്‍ന്ന് ഭാര്യ മരിക്കുകയും ചെയ്തു.
രാത്രി 10.30 -ഓടെ സംഭവം നടക്കുമ്പോള്‍ അവരുടെ കുട്ടിയും വീട്ടിലുണ്ടായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര ഗാഡ്വെ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ്.
"
https://www.facebook.com/Malayalivartha