Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...


കുടുംബത്തിനുള്ളിലും പൊട്ടിത്തെറികൾ.. മറിയ ഉമ്മന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍..മാറിക്കൊടുക്കാന്‍ തയ്യാറാണെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്..


രാഹുൽ മാങ്കൂട്ടത്തിലും സൈബർ സഖാക്കളും നേർക്കുനേർ; രാഷ്ട്രീയ തർക്കം വ്യക്തിഹത്യയിലേക്ക്...


പശ്ചിമേഷ്യ കത്തിയെരിയുമ്പോഴും ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ട്രംപിന് അടിപതറുന്നോ..? ഇറാന്‍റെ ഭീഷണി നേരിടാൻ സഖ്യ രാജ്യങ്ങൾ യുഎസിനൊപ്പം ചേരാത്തതിൽ ട്രംപിന് അമർഷം..


ഇന്ത്യയിൽ മൺസൂൺ കുറഞ്ഞേക്കും: പസഫിക്കിൽ എൽ നിനോ പ്രതിഭാസം ശക്തിപ്പെടുന്നു; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത്...ദ്വാരപാലക ശിൽപ്പങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്നും പരിശോധന..

20 JANUARY 2026 03:00 PM IST
മലയാളി വാര്‍ത്ത

ഇ ഡി യും കളത്തിൽ ഇറങ്ങുന്നതോടെ കളി മാറുകയാണ് . ശബരിമല സ്വർണകൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘം ഇന്ന് ശബരിമല സന്നിധാനത്ത് പരിശോധന നടത്തും. ഉണ്ണികൃഷ്ണൻ പോറ്റി പുതിയ വാതിൽ സ്പോണ്‍സര്‍ ചെയ്തപ്പോൾ പഴയ വാതിൽ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. ഈ വാതിലിന്‍റെ അളവെടുക്കാനും സാമ്പിൾ ശേഖരണത്തിനുമാണ് പരിശോധന. അതോടൊപ്പം പഴയ കൊടിമരത്തിലുണ്ടായിരുന്ന ദ്വാരപാലക ശിൽപ്പങ്ങൾ സ്ട്രോങ് റൂമിലുണ്ടോയെന്നും പരിശോധന നടത്തും.

ദ്വാരപാലക ശിൽപ്പങ്ങൾ എവിടെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കൊടിമരം മാറ്റം കൂടി അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് പരിശോധന. എസ്ഐടി സംഘത്തോടൊപ്പം ഫൊറൻസിക് വിദഗ്ദരുമുണ്ട്. പരിശോധന നടത്തുന്നതിനായി സംഘം ഇന്നലെ രാത്രി ശബരിമലയിലെത്തി. ദ്വാരപലക-കട്ടിളപാളികളിൽ നിന്നും സംഘം കൂടുതൽ സാമ്പിളുകൾ ഇന്ന് ശേഖരിക്കില്ല. വി.എസ്.എസ്.സിയിലെ വിദഗ്ദരുമായുള്ള ചർച്ചക്കുശേഷമായിരിക്കും കൂടുതൽ പരിശോധനകൾ ആവശ്യമെങ്കിൽ അതിലേക്ക് കടക്കുക.

 

എസ്പി ശശിധരന്‍റെ നേതൃത്വത്തിലാകും പരിശോധന.ശബരിമലയിലെ സ്വർണ്ണപ്പാളികൾ മാറ്റിയെന്ന സംശയമാണ് ഇന്നലെ ഹൈക്കോടതി ഉന്നയിച്ചത്. വിഎസ്എസ്‍സിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം. പോറ്റിയും സംഘവും സ്വർണംപൂശി തിരിച്ചെത്തിച്ച പാളികൾ യഥാർത്ഥ പാളികളല്ല
എന്ന സംശയം ബലപ്പെടുകയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശാസ്ത്രീയ പരിശോധന റിപ്പോർട്ടിലെ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ വിഎസ്‍എസ്‍സി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടുമെടുക്കാൻ എസ്ഐടിക്ക് കോടതി നിര്‍ദേശം നൽകിയിരുന്നു.

 

ആവശ്യമെങ്കിൽ പുറമെ നിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിക്കാമെന്നും ആസൂത്രിതവും സംഘടിതവുമായ ഇടപെടൽ നടന്നതിന്‍റെ സൂചനയാണ് ലഭിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ കൊടിമര നിർമ്മാണവും വാചിവാഹന കൈമാറ്റവും എസ്.ഐടി കോടതിയെ അറിയിച്ചിരുന്നു. റിപ്പോർട്ട് പരിശോധിച്ച കോടതി വിശദമായ അന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു.അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.

ദ്വാരപാലക ശിൽപ കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമർപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ നൽകിയത്. നേരത്തെ കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പോറ്റി നൽകിയ ജാമ്യഹർജികൾ വിജിലൻസ് കോടതി തള്ളിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ ഗൂഢാലോചന കേസില്‍ 7 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (2 hours ago)

ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

യുദ്ധം അവസാനിക്കുന്നു മൊജ്തബയുടെ ഖബറിന് ആണിയടിച്ച് ചെങ്കീരികൾ... മിസൈൽ കോട്ട ഖേഷം പിളർത്തി  (2 hours ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! പ്രവാസികൾ കരുതിയിരിക്കൂ; ദേ പ്രവചനം എത്തി..! AIR INDIA സർവീസ് തുടങ്ങി  (3 hours ago)

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന യുവാവ് അറസ്റ്റില്‍  (3 hours ago)

സാറേ ആ തള്ളയെ പുറത്തിറക്കല്ലേ സാറേ...! സ്‌റ്റേഷന് മുന്നിൽ നിലവിളിച്ച് ശാന്തയുടെ മകൻ...! കാലത്തിയെ കൊണ്ടുവരല്ലേ..!ആൺമക്കൾ സൂക്ഷിക്കുക..!  (5 hours ago)

സിനിമാവേദിയില്‍ ജാതി പറഞ്ഞ് സ്വയം പരിചയപ്പെടുത്തി പാര്‍ഥിപന്‍  (5 hours ago)

മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു  (5 hours ago)

മണ്ണുത്തിയില്‍ പൊലീസിനുനേരെ ഗുണ്ടാ ആക്രമണം  (5 hours ago)

മാദ്ധ്യമങ്ങള്‍ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും 'എന്റെ അനന്തരവന്റെ പേര് കൂടിയേ പറയാന്‍ ബാക്കിയുള്ളു'; മറിയ ഉമ്മന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍  (6 hours ago)

ഏപ്രില്‍ 23ന് പ്രാദേശിക അവധി  (6 hours ago)

ഹരിദാസിൻ്റെ ഡാൻസാഫിൽ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ!!!!  (7 hours ago)

പ്രവാസികൾ കരുതിയിരിക്കൂ യുദ്ധത്തിന് പിന്നാലെ മറ്റൊന്ന് കൂടി..വൈകാതെ അന്തരീക്ഷം മാറിമറിയും!! യുഎഇ നിവാസികൾ അറിയാൻ  (7 hours ago)

വെറിപിടിച്ച് ഇറാഖിൽ തീതുപ്പി ഇറാൻ..വിക്ടോറിയ ബേസ് തകർത്തു ഇസ്രായേലിലേക്കും ഡ്രോണ്‍ വര്‍ഷം വ്യോമപാത അടച്ച് യുഎഇ  (7 hours ago)

പി ജയരാജൻ ശ്യാമളെ എടുത്ത് തോട്ടിൽ കളഞ്ഞു..! അച്ചികൾക്ക് ഒരു സീറ്റ് തീപ്പന്തമായി..!കണ്ണൂരിൽ കലാപം  (7 hours ago)

Malayali Vartha Recommends