വിജയ് സാഖറയും വീണു! 'ഉദ്യോഗസ്ഥന്റെ വഴിവിട്ട ബന്ധങ്ങള്‍ തുറന്നുപറഞ്ഞിട്ടും സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല ഏല്‍പിച്ചു, ആറുവര്‍ഷമായി 12 തവണ റിപ്പോര്‍ട്ട് നല്‍കി, മേലാധികാരികള്‍ അനങ്ങിയില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്റലിജന്‍സ്

കേരളാ പോലീസില്‍ നടക്കുന്ന ചില വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുരുന്നത്.. അതായത്, എഡിജിപി വിജയ് സാഖറയെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല ഏല്‍പിക്കരുതെന്നുള്ള മുന്നറിപ്പുകള്‍ പൂഴ്ത്തിവെച്ചെന്നുള്ള ഗുരുതരമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഇത്രയും ഗൗരവമേറിയ ചുമതല വിജയ് സാക്കറയെ ഏല്‍പിക്കരുതെന്ന് ഈ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പന്ത്രണ്ടുവട്ടം ഇന്റലിജന്‍സ് വിഭാഗം മേലധികാരികള്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. പക്ഷേ അതെല്ലാം അവഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഏക അഡി.ഡി.ജി.പിയായി നിയമിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നപ്പോള്‍ മുതല്‍ സാക്കറെക്ക് ചില വഴിവിട്ട ഇടപാടുകള്‍ ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതെല്ലാം തന്നെ മേലധികാരികളെ അറിയിച്ചിരുന്നെങ്കിലും ഇതൊന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രഹസ്യമൊഴിയില്‍ നിന്ന് പിന്മാറാന്‍ സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി സാക്കറെയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ഈ ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ടെന്ന് പറയുന്നു. തെളിവുകള്‍ സഹിതമാണ് ഇന്റലിജന്‍സിന്റെ ഈ വാദം. ഒരിക്കല്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഷാജ് കിരണിനെ പനങ്ങാട് പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ അന്ന് ആ കേസില്‍ ഇടപെട്ടത് വിജയ് സാക്കറെയായിരുന്നു. ഷാജിനെ പുറത്തിറക്കി എന്ന് മാത്രമല്ല അന്നത്തെ എസ്.ഐയെക്കൊണ്ട് മാപ്പു പറയിക്കുകയും ചെയ്തു.
എന്നാല്‍ സ്വപ്‌നയുമായോ സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റ് ആരോപണവിധേയരുമായോ തനിക്ക് ബന്ധമില്ലെന്നാണ് വിജയ് സാക്കറെ രണ്ട് ദിലസം മുമ്പ് പറഞ്ഞത്. താന്‍ സ്വപ്നയെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ലെന്നും ഷാജ് കിരണിനെ തനിക്ക് അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നുമാണ് വിജയ് സാഖറെ പറഞ്ഞത്. മാത്രമല്ല ഷാജ് കിരണിന്റെ ഫോണില്‍ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്ന സ്വപ്ന സുരേഷിന്റെ പ്രതികരണത്തേയും വിജയ് സാക്കറെ എതിര്‍ത്തു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നായിരുന്നു വിജയ് സാഖറെ പറഞ്ഞത്.
സ്വപ്‌ന സുരേഷും സ്വര്‍ണ്ണക്കടത്തും വീണ്ടും വിവാദങ്ങളിലേക്ക് കടക്കുമ്പോള്‍ വിജയ് സാക്കറയും ഷാജും തമ്മിലുള്ള പഴയ ബന്ധവും ചര്‍ച്ചയാവുകയാണ്. അതിനിടയിലാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം വിജയ് സാക്കറെയുടെ വഴിവിട്ട ബന്ധത്തെ കുറിച്ച് പറഞ്ഞ ഇന്റിലിജന്‍സ് കഴിഞ്ഞ ഇടക്ക് നടന്ന കൊലപാതകത്തിലെ നിര്‍ണായക വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അതായത്, എല്ലാ വെള്ളിയാഴ്ചകളിലും സാക്കറെ കൊച്ചിയിലേക്ക് പോകുന്നത് പതിവാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മടക്കം. പൊലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുന്‍ ചീഫ്‌സെക്രട്ടറിയുമൊക്കെ ഒത്തുചേരുന്ന ആഘോഷപാര്‍ട്ടിക്കാണ് പോകുന്നത്. ഇക്കഴിഞ്ഞ വിഷുദിനത്തില്‍ പാലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കാര്യം ആരും മറന്നുകാണില്ല. ഈ സമയത്ത് സാക്കറെ കൊച്ചിയില്‍ ആഘോഷത്തിലായിരുന്നു.
പിറ്റേന്ന് രണ്ടാം കൊലപാതകം നടക്കുമ്പോഴും കൊച്ചിയില്‍ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് മുഖ്യമന്ത്രി ഡി.ജി.പി അനില്‍കാന്തിനെ വിളിച്ച് ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചത്.. എന്നാല്‍ ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ നാട്ടില്‍ നടക്കുന്ന കോലാഹലങ്ങളെ കുറിച്ച് വിജയ് സാക്കറെ അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. പിന്നീട് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാന്‍ സാക്കറെ തയ്യാറായത്.
മാത്രമല്ല ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകമുണ്ടായപ്പോഴും വിജയ് സാക്കറെ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതും ജനങ്ങളെ ചൊടിപ്പിച്ചിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികാരകൊലപാതകം ഉണ്ടാകുമെന്ന് മനസിലാക്കി നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഒരു കൊലപാതകമെങ്കിലും ഒഴിവാക്കാമായിരുന്നു എന്നുള്ള കുറ്റപ്പെടുത്തലുകളും ഇക്കാലത്ത് സാക്കറയെ തേടിയെത്തിയിരുന്നു.
ഉത്തര, ദക്ഷിണ മേഖലകളില്‍ ക്രമസമാധാനചുമതലയില്‍ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്നു സംസ്ഥാനത്ത്. എന്നാല്‍ ഈ സംവിധാനം പൊളിച്ചടുക്കിയാണ് സാക്കറെയെ സംസ്ഥാനത്തിന്റെ മുഴിവന്‍ ക്രമസമാധാന ചുമതലയുള്ള ഏക അഡി.ഡി.ജി.പിയായി നിയമിച്ചത്.
ഇപ്പോഴും കേരളത്തില്‍ അക്രമങ്ങള്‍ തന്നെ അരങ്ങുവാഴുന്നു എന്നതാണ് സത്യം. ഇതെല്ലാം സംസ്ഥാനത്തെ ജനങ്ങള്‍ സംസാരവിഷയമാക്കുന്നതിനിടയിലാണ് വിജയ് സാക്കറയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇന്റലിജന്‍സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha