മുഖ്യന്റെ വരവ് പ്രമാണിച്ച് സാധാരണക്കാര്‍ക്ക് ഇന്ന് പട്ടിണി! റോഡുകള്‍ക്ക് പിന്നാലെ ഹോട്ടലുകളും അടപ്പിച്ചു.. ഇതെന്ത് പ്രഹസനമാണ് പോലീസേ; വിചിത്ര സംഭവങ്ങള്‍ തന്നെ!

മുഖ്യമന്ത്രിയുടെ സുരക്ഷ ഏറെ പ്രധാനമാണ്. എന്നാല്‍ എവിടേയുമില്ലാത്ത തരത്തിലുള്ള ഒരുക്കങ്ങള്‍ കാണുമ്പോള്‍ ജനങ്ങള്‍ മൂക്കത്തുവിരല്‍വെച്ച് പോകുകയാണ്. ഇന്നലെ നടന്ന പ്രഹസനങ്ങള്‍ക്ക് ശേഷം ഇതാ ഇന്നും ജനജീവിതം സ്തംഭിപ്പിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
ജനങ്ങള്‍ ബുദ്ധിമുട്ടിലായാലും പ്രതിഷേധങ്ങള്‍ നടത്തിയാലും ഞങ്ങള്‍ ഇങ്ങനാണ് ഭായ് എന്നുള്ള സിപിഎമ്മുകാരുടെ പതിവ് രീതിക്ക് ഒരു മാറ്റവും വന്നട്ടില്ല.. ഇന്ന് തവനൂരില്‍ മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ടാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരെ മണിക്കൂറുകളോളം ബുദ്ധിമുട്ടിലാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ജന ജീവിതെത്തെ സാരമായി ബാധിക്കുന്ന രീതിയിലായിരുന്നു ഇന്നലത്തെ പോലീസ് നടപടികള്‍. വഴിയേ പോലും കറുത്ത ഷര്‍ട്ട് ഇട്ട് നടക്കാനോ, കറുത്ത കളറുള്ള മാസ്‌ക് ഉപയോഗിക്കാനോ അനുവദിച്ചിരുന്നില്ല എന്ന് തുടങ്ങി അസാധാരണവും വിചിത്രവുമായ നടപടികളാണ് പിണറായി പോലീസ് ഇന്നലെ സ്വീകരിച്ചിരുന്നത്.
എന്നാല്‍ പ്രതിഷേധങ്ങള്‍ കനത്തെങ്കിലും ഇന്നും ആ സ്ഥിതിയില്‍ പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. തവനൂരിലെ പരിപാടിക്ക് മുന്നോടിയായി മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ പൊന്നാനി കുറ്റിപ്പുറം ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. മാത്രമല്ല കുറ്റിപ്പുറത്ത് രാവിലെ തുറന്ന ഹോട്ടലുകള്‍ പോലീസ് നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ktdc ഹോട്ടലില്‍ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാന്‍ എത്തുമെന്നതിനാലാണ് അടുത്തുള്ള ഹോട്ടലുകള്‍ അടപ്പിട്ടതെന്നാണ് പോലീസിന്റെ വിശദീകരണം.
കൂടാതെ ഇന്നലത്തെ പോലെ ഇന്നും മാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ മുഖ്യന്റെ നിര്‍ദേശപ്രകാരം നല്‍കിയിട്ടുണ്ട്. അതായത്, സുരക്ഷ ഒരുക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തരുത്, കറുത്ത മാസ്‌ക് ധരിച്ച് എത്തരുത് എന്നൊക്കെയാണ് നിര്‍ദേശങ്ങള്‍.. മാത്രമല്ല പുതിയ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരുടെ കറുത്ത മാസ്‌ക് അഴിപ്പിച്ച് പകരം മഞ്ഞ മാസ്‌കും നല്‍കിയിട്ടുണ്ട്. എന്നാല്‍ മാസ്‌ക് മാറ്റുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശമില്ലെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ആരെങ്കിലും കറുത്ത തുണി കരിങ്കൊടി പ്രതിഷേധത്തിനായി ഉപയോഗിച്ചാലോ എന്ന ആശങ്കയാണ് മാസ്‌ക് ധരിക്കുന്നതിലെ നിര്‍ദേശത്തിന് കാരണം എന്നും സൂചനകളുണ്ട്.
മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികള്‍ മാത്രമല്ല മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയത്തിന് മുന്നിലെ പാലസ് റോഡും അടച്ചിരുന്നു. വീണ്ടും പറയട്ടെ മുഖ്യമന്ത്രിയുടെ സുരക്ഷ വളരെ പ്രപധാനമാണ്. പക്ഷെ മാസ്‌ക്, കറുത്ത വസ്ത്രം എന്നിവ ധരിക്കാന്‍ പാടില്ല. ഹോട്ടലുകളും റോഡുകളും അടച്ചിടല്‍ തുടങ്ങിയ അസാധാരണമായ സുരക്ഷ എന്തിനാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha