പെരിഞ്ഞനം ഇരട്ടക്കൊല കേസിലെ റിപ്പര്‍ ജയാനന്ദനെ സുപ്രീം കോടതി വെറുതെവിട്ടു

പെരിഞ്ഞനം ഇരട്ടക്കൊല കേസില്‍ റിപ്പര്‍ ജയാനന്ദനെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണ കോടതി വിധി തള്ളിയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.
2004 ഒക്‌ടോബര്‍ മൂന്നിന് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരയ്ക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയെന്നാണ് കേസ്. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് നേരത്തെ വധശിക്ഷ വിധിച്ചത്. 2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ കോടതി ശിക്ഷിച്ചുവെങ്കിലും മേല്‍ക്കോടതി വെറുതെ വിടുകയായിരുന്നു.
ഏഴ് കൊലക്കേസുകളിലും 14 കവര്‍ച്ചക്കേസുകളിലും പ്രതിയാണ് തൃശൂര്‍ മാള സ്വദേശി റിപ്പര്‍ ജയാനന്ദന്‍ എന്നറിപ്പെടുന്ന കെ.പി ജയാനന്ദന്‍. സ്ത്രീകള്‍ അടക്കം കുടുംബാംഗങ്ങളെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ്. പലതവണ ജയില്‍ ചാടിയ ചരിത്രവും ജയാനന്ദനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























