രണ്ടാം ദിവസവും മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം.... തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധം അരങ്ങേറിയത്, കനത്ത സുരക്ഷയ്ക്കിടെയായിരുന്നു സംഭവം

രണ്ടാം ദിവസവും മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം.... തൃശൂര്‍ കുന്നംകുളത്തും മലപ്പുറം കുറ്റിപ്പുറത്തുമാണ് പ്രതിഷേധം അരങ്ങേറിയത്, കനത്ത സുരക്ഷയ്ക്കിടെയായിരുന്നു സംഭവം.
മലപ്പുറം കുറ്റിപ്പുറം മിനി പമ്പയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി മാര്‍ച്ച് സംഘടിപ്പിച്ചു. മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ് ജോയി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോലി അടക്കമുള്ളവര്‍ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കി.
കൂടാതെ കുറ്റിപ്പുറത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറം മിനി പമ്പയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബാരിക്കേഡ് ഉയര്‍ത്തി തടഞ്ഞ പൊലീസ്, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.
പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് കുറ്റിപ്പുറം-പൊന്നാറി റോഡില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. തൃശൂര്‍ കുന്നംകുളത്ത് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha