പിണറായിയുടെ ചങ്കുതകര്‍ത്ത് വിനു വി ജോണിന്റെ മാസ് എന്‍ട്രി! 'കറുപ്പ്' മയത്തില്‍ മുങ്ങി കേരളക്കര; സഖാക്കളുടെ മുട്ടുവിറക്കുന്നു..

ഇന്നലെ കേരളം ചര്‍ച്ച ചെയ്തത് എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് കറുപ്പിനോട് ഇത്ര ദേഷ്യം എന്ന് തന്നെയാണ്.. കഴിഞ്ഞ ദിവസം കോട്ടയത്ത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്ക് എന്നുള്ള വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ ആരംഭിച്ചത്.
മാത്രമല്ല മാതൃഭൂമി ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകയുടെ കറുത്ത മാസ്‌ക് സംഘാടകര്‍ നിര്‍ബന്ധിച്ച് മാറ്റിക്കുകയും പകരം നീല മാസ്‌ക് നല്‍കി സിപിഎമ്മുകാരുടെ പതിവ് ധാര്‍ഷ്ട്യം പുറത്തെടുക്കുകയും ചെയ്തു.
അതേസമയം സംഘാടകരുടെ പ്രവര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ കേരളക്കരയെ ചൊടിപ്പിച്ചു. മാത്രമല്ല ഈ സംഭവത്തിന് ശേഷം നിരവധി പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. അതിലൊന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ അവതാരകനായ വിനു വി ജോണിന്റെ പ്രതിഷേധമാണ് എടുത്ത് പറയേണ്ടത്. കറുപ്പ് ഷര്‍ട്ട് ഇട്ടുകൊണ്ടാണ് അദ്ദേഹം ഇന്നലെ ന്യൂസ് അവറില്‍ പ്രത്യക്ഷപ്പെട്ടത്.
തനിക്ക് കറുപ്പ് ഷര്‍ട്ട് ഇഷ്ടമാണ്.. നോരത്തെയും കറുപ്പ് ഷര്‍ട്ട് ധരിച്ച് വാര്‍ത്ത വായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു കറുപ്പ് ഇട്ടത് പ്രതിഷേധ സൂചകമായിട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിനു ഇന്നലെ ചര്‍ച്ച തുടങ്ങിയത്. വിനുവിന് പുറമെ ചില കോണ്‍ഗ്രസ് നേതാക്കളും കറുപ്പ് ധരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.
മറ്റു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളാണ് കറുത്ത ഷര്‍ട്ട് ധരിച്ച് എത്തിയത്. മാതൃഭൂമിയില്‍ ജ്യോതികുമാര്‍ ചാമക്കാലയും 24 ന്യൂസില്‍ രാഹുല്‍ മാങ്കൂട്ടവും കറുത്ത വസ്ത്രം ധരിച്ചെത്തി. പ്രതിഷേധ സൂചനയെന്നോണമാണ് കറുത്ത വസ്ത്രം ധരിച്ചതെന്ന് അവര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.
അതേസമയം വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പി.സി.ജോര്‍ജും മകന്‍ ഷോണും അടങ്ങുന്ന ജനപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തി. കറുത്ത മാസ്‌ക് ധരിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്. കറുത്ത മാസ്‌ക് ധരിച്ച് പിസി ജോര്‍ജും പാര്‍ട്ടി പ്രവര്‍ത്തകരും ഇരിക്കുന്ന ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പിണറായി വിജയനെ വെല്ലുവിളിക്കുന്നതായി പിസിയുടെ മകന്‍ പറഞ്ഞു. കൂടാതെ രണ്ട് തവണ പിസി ജോര്‍ജിനെ സര്‍ക്കാര്‍ ചിലവില്‍ ജയിലില്‍ കൊണ്ടുപോവുകയും കൊണ്ടുവരുകയും ചെയ്‌തെന്നും അല്ലാതെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ജന ജീവിതെത്തെ സാരമായി ബാധിക്കുന്ന രീതിയിലായിരുന്നു ഇന്നലത്തെ പോലീസ് നടപടികള്‍. വഴിയേ പോലും കറുത്ത ഷര്‍ട്ട് ഇട്ട് നടക്കാനോ, കറുത്ത കളറുള്ള മാസ്‌ക് ഉപയോഗിക്കാനോ അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ കൊച്ചിയിലെത്തിയപ്പോഴാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ ദിവ്യ ജോസഫിന്റെ മാസ്‌ക് അഴിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ പരിപാടിയായതിനാല്‍ കറുത്ത മാസ്‌ക് അനുവദിക്കാനാകില്ലെന്നാണ് സംഘാടകര്‍ അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തക പറഞ്ഞു.. എന്നാല്‍ കറുത്ത മാസ്‌ക് ധരിച്ച ചിലരെ പരിപാടി നടക്കുന്ന സ്ഥലത്ത് കണ്ടിരുന്നതായും ദിവ്യയെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha