ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു.... മുന്‍ സൂപ്രണ്ടാണ് തൊണ്ടി മുതല്‍ മോഷ്ടിച്ചതെന്ന് വകുപ്പുതല - പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി

ആര്‍ഡിഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നയാളെ തിരിച്ചറിഞ്ഞു. 2020ലെ സീനിയര്‍ സൂപ്രണ്ടാണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്ന് വകുപ്പുതല - പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ആര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ച് പകരം മുക്കുപണ്ടം വച്ചത് കോടതിയിലെ ഉദ്യോഗസ്ഥന്‍ തന്നെയെന്ന് തെളിഞ്ഞു
സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കി്. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കലക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കി.
110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് ഇയാള്‍ മോഷ്ടിച്ചത്. കവര്‍ച്ച നടത്താന്‍ പുറമേ നിന്നു സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്തവര്‍ കൂടി മോഷണത്തില്‍ ഉള്‍പ്പെട്ടിരിക്കാന്‍ സാധ്യതയേറെയുണ്ടെന്നാണു പൊലീസിന്റെ നിഗമനത്തില്‍.
അതേസമയം 2010 മുതല്‍ 2019 വരെ കോടതിയിലെത്തിയ തൊണ്ടിമുതലാണ് മോഷണം പോയത്. തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന പാക്കറ്റ് തുറന്ന് പരിശോധിച്ച പൊലീസിന് ചില ആഭരണങ്ങള്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
സ്വര്‍ണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. തൊണ്ടിമുതലിന്റെ കസ്റ്റോഡിയന്‍ സീനിയര്‍ സൂപ്രണ്ടുമാരാണ്. സീനിയര്‍ സൂപ്രണ്ടുമാരോ അല്ലെങ്കില്‍ ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിയുന്ന മറ്റോരാ ആണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്ന് പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha