'ഒരാളുടെ ഏറ്റവും മോശം ശാരീരികാവസ്ഥയിൽ അയാളുടെ ദൃശ്യങ്ങൾ ടെലകാസ്റ്റ് ചെയ്യപ്പെടരുത് എന്നാണ് അയാളുടെ ആഗ്രഹമെങ്കിൽ അതിനെ മാനിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. ഫ്ലാഷ് ന്യൂസായിട്ട് വെണ്ടക്ക അക്ഷരത്തിൽ എഴുതിക്കാണിച്ചാൽ മതി. ദൃശ്യങ്ങൾ ലൈവായിട്ട് കാണാതെ ഉറക്കം വരാത്തവരൊന്നും ഉറങ്ങേണ്ട...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

മാധ്യമങ്ങൾക്ക് മുന്നിൽ കഴിഞ്ഞ ദിവസം സംസാരിച്ചിട്ട് നിക്കവേ കുഴഞ്ഞുവീണ സ്വപ്ന സുരേഷിനെ സഹായിക്കാതെ വീണ്ടും തങ്ങളുടെ കർത്തവ്യം തുടർന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ.നെൽസൺ ജോസഫ്. 'ഒരാളുടെ ഏറ്റവും മോശം ശാരീരികാവസ്ഥയിൽ അയാളുടെ ദൃശ്യങ്ങൾ ടെലകാസ്റ്റ് ചെയ്യപ്പെടരുത് എന്നാണ് അയാളുടെ ആഗ്രഹമെങ്കിൽ അതിനെ മാനിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. ഫ്ലാഷ് ന്യൂസായിട്ട് വെണ്ടക്ക അക്ഷരത്തിൽ എഴുതിക്കാണിച്ചാൽ മതി. ദൃശ്യങ്ങൾ ലൈവായിട്ട് കാണാതെ ഉറക്കം വരാത്തവരൊന്നും ഉറങ്ങേണ്ട' എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തൊട്ട് മുന്നിൽ ഒരാൾക്ക് അപസ്‌മാരം വരികയോ കുഴഞ്ഞ് വീഴുകയോ ചെയ്താൽ ചെയ്യേണ്ട ഏറ്റവും മിനിമം കാര്യങ്ങളിലൊന്നാണ് കാമറ ഓഫ് ചെയ്യുക അല്ലെങ്കിൽ ദിശ മാറ്റുക എന്നത്. അത് ചെയ്യാൻ ഈ പറയുന്നപോലെ അത്ര അധികം സമയമൊന്നും വേണ്ടാ.
പണ്ട് മെഡിക്കൽ കോളജിൽ കാർഡിയാക് അറസ്റ്റ് വന്നവരെ റിസസിറ്റേറ്റ് ചെയ്യാനായി സി.പി.ആർ കൊടുക്കുമ്പൊ, അത് ആർക്കായിരുന്നാലും ആ വാർഡിൽ എണീറ്റ് നടക്കാൻ കെല്പുള്ള സകലരും വന്ന് ചുറ്റും നോക്കി നിൽക്കുന്നത് ഓർമ വന്നു. എന്ത് തേങ്ങ കാണാനാണോ എന്തോ !! ആക്സിഡൻ്റിൽ പെട്ടവർക്ക് ആംബു ബാഗ് നൽകിക്കൊണ്ടിരിക്കുമ്പൊ അവിടെ വച്ചിരിക്കുന്ന സ്ക്രീനിൻ്റെ മുകളിലൂടെ വന്ന് ഒളിഞ്ഞ് നോക്കിയിട്ട് പോവുന്നവരെയും.
"തൻ്റെ ആരെങ്കിലുമാണോ ഈ കിടക്കുന്നത്? " എന്ന് ചോദിക്കണമെന്ന് തോന്നിയിട്ടുണ്ട് പലവട്ടം. പ്രൈവസി എന്ന് വച്ചാൽ എന്താണ്, ചക്കയാണോ മാങ്ങയാണോ എന്ന് നമ്മുടെ ആൾക്കാർക്ക് അറിയില്ലാത്തതിൻ്റെ കൂടി കുഴപ്പമാണ്. ഒരാളുടെ ഏറ്റവും മോശം ശാരീരികാവസ്ഥയിൽ അയാളുടെ ദൃശ്യങ്ങൾ ടെലകാസ്റ്റ് ചെയ്യപ്പെടരുത് എന്നാണ് അയാളുടെ ആഗ്രഹമെങ്കിൽ അതിനെ മാനിക്കാനുള്ള ബാധ്യത നിങ്ങൾക്കുണ്ട്. ഫ്ലാഷ് ന്യൂസായിട്ട് വെണ്ടക്ക അക്ഷരത്തിൽ എഴുതിക്കാണിച്ചാൽ മതി. ദൃശ്യങ്ങൾ ലൈവായിട്ട് കാണാതെ ഉറക്കം വരാത്തവരൊന്നും ഉറങ്ങേണ്ട.
https://www.facebook.com/Malayalivartha