വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെയും യുവതിയെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു

വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികയെയും യുവതിയെയും തെരുവുനായ്ക്കൂട്ടം കടിച്ചുകീറി. പ്രയാര്‍ വടക്ക് പ്ലാമൂട്ടില്‍ കമലമ്മ (74), മുളമൂട്ടില്‍ ശരണ്യ (22) എന്നിവരെയാണു തെരുവുനായ്ക്കൂട്ടം കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ചത്. ഇന്നലെ മൂന്നിന് ആയിരുന്നു സംഭവം. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും രക്ഷപ്പെടുത്തി കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചത്. മുറിവുകള്‍ ഗുരുതരമായതിനാല്‍ പിന്നീട് ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























