അതായത് സോഴ്സിൻ്റെ ക്രഡിബിലിറ്റി ട്രാഷ് ചെയ്യുന്ന ഒരു ഇൻറലിജൻറ് ഗെയിമാണ് സംഘപരിവാർ ടാർജറ്റ് ചെയ്തത്; പക്ഷെ ആ വക്കീലും പഴയ വിപ്പും അത് പുറത്താക്കി; ഇതോടെ സ്വപ്ന അൺ ട്രസ്റ്റ് വർത്തി സോഴ്സായി മാറി; ഇനി ഒരേ ഒരു സാധ്യത സരിത്താണ്; ഷാജ് എന്ന ബഡായി രാജയുടെ എൻട്രിയിൽ കളി മാറിയാൽ സരിത് ഒരു സോഴ്സാണ്; തെളിവു മൂല്യമുള്ള ലെസ് എക്പോസ്ഡ് സോഴ്സ്! തുറന്നടിച്ച് അരുൺ കുമാർ

അതായത് സോഴ്സിൻ്റെ ക്രഡിബിലിറ്റി ട്രാഷ് ചെയ്യുന്ന ഒരു ഇൻറലിജൻറ് ഗെയിമാണ് സംഘപരിവാർ ടാർജറ്റ് ചെയ്തത്. പക്ഷെ ആ വക്കീലും പഴയ വിപ്പും അത് പുറത്താക്കി. ഇതോടെ സ്വപ്ന അൺ ട്രസ്റ്റ് വർത്തി സോഴ്സായി മാറി. ഇനി ഒരേ ഒരു സാധ്യത സരിത്താണ്. ഷാജ് എന്ന ബഡായി രാജയുടെ എൻട്രിയിൽ കളി മാറിയാൽ സരിത് ഒരു സോഴ്സാണ്. തെളിവു മൂല്യമുള്ള ലെസ് എക്പോസ്ഡ് സോഴ്സ് എന്ന് അരുൺ കുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സ്വർണ്ണക്കടത്തു കേസിൽ ഫൈസൽ ഫരീദിൽ എത്തിയെങ്കിലും അതിനപ്പുറത്തെ ഇടപെടലുകൾക്ക് ഒരു തെളിവും ഇല്ലാതെയാണ് ഈ കേസ് അവസാനിക്കുക. ഇപ്പുറത്തെ അറ്റാഷെയും അപ്പുറത്ത് ഫരീദും. ഇതിനപ്പുറമുള്ള ബെനിഫിഷറീസിലേക്കെത്താൻ ഒരു തുമ്പും ഞാനടക്കമുള്ളവർക്ക് ഇല്ല, അന്വേഷണ ഏജൻസികൾക്കും. കാരിയറിൽ അവസാനിക്കാൻ സാധ്യത കൂടുതലുള്ള കേസാണ്.
ഈ ശൃംഘലയുടെ എകദേശ ചിത്രമറിയാവുന്നവർ സരിത്തും സ്വപ്നയും അറ്റാഷേയും ഫൈസൽ ഫരീദുമാണ്. ഫരീദും അറ്റാഷേയും വലയ്ക്ക് പുറത്താണ്. പിന്നെ ബാക്കിയുള്ളതിൽ സ്വപ്നയെന്ന നയതന്ത്ര ചാനൽ വഴി 21 തവണ സ്വർണ്ണം കടത്തിയ പ്രതി , HRDS എന്ന സംഘപരിവാർ സ്പോൺസേർഡ് എൻ ജി ഓ യുടെ സി എസ് ആർ ഹെഡായി രാജ്യ സേവനം നടത്തുന്നു. ഒപ്പം കൂട്ടുപ്രതി സരിത്തും. അതായത് ഈ കടത്തിൻ്റെ ഉള്ളറകളിലേക്കുള്ള രണ്ട് താക്കോലുകളും സംഘപരിവാർ നിയന്ത്രണത്തിലാണ്.
മൊഴികൾ മൂടാനും പുതിയ മൊഴികൾ കൊടുക്കാനും. ഇനി സ്വപ്ന യഥാർത്ഥ കഥ പറഞ്ഞാലും ആരു വിശ്വസിക്കാൻ? അവർ ഒരു 'റെജീന 'യായി മാറിക്കഴിഞ്ഞു. അതായത് സോഴ്സിൻ്റെ ക്രഡിബിലിറ്റി ട്രാഷ് ചെയ്യുന്ന ഒരു ഇൻറലിജൻറ് ഗെയിമാണ് സംഘപരിവാർ ടാർജറ്റ് ചെയ്തത്. പക്ഷെ ആ വക്കീലും പഴയ വിപ്പും അത് പുറത്താക്കി. ഇതോടെ സ്വപ്ന അൺ ട്രസ്റ്റ് വർത്തി സോഴ്സായി മാറി. ഇനി ഒരേ ഒരു സാധ്യത സരിത്താണ്. ഷാജ് എന്ന ബഡായി രാജയുടെ എൻട്രിയിൽ കളി മാറിയാൽ സരിത് ഒരു സോഴ്സാണ്. തെളിവു മൂല്യമുള്ള ലെസ് എക്പോസ്ഡ് സോഴ്സ്!
https://www.facebook.com/Malayalivartha
























