വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി കേരളരാഷ്ടീയം, എസ്.എന്‍.ഡി.പി -ബി.ജെ.പി കൂട്ടുകെട്ടിന് അന്ത്യം

കേരളത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കാമെന്നുള്ള വെള്ളാപ്പള്ളിയുടെ മോഹത്തിന് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിക്കെതിരെ മൈക്രോഫിനാന്‍സില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു. രണ്ട് ശതമാനം പലിശയ്ക്ക് എടുത്ത് 12 ശതമാനം പലിശയ്ക്ക് ജനങ്ങള്‍ക്ക് വിതരണം ചെയ്തുവെന്നാണ് വിഎസിന്റ ആരോപണം. ആരോപണം വെള്ളാപ്പള്ളി നിഷേധിച്ചെങ്കിലും വെള്ളാപ്പള്ളിയെ ഇത് കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആരോപണം നേരിടുന്ന വെള്ളാപ്പള്ളിയെ തങ്ങളോടൊപ്പം നിര്‍ത്തിയാല്‍ വോട്ട് കിട്ടില്ലെന്ന് മാത്രമല്ല ജനങ്ങളുടെ ഇടയില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും ബിജെപി നേതൃത്വം കരുതുന്നു. ഇപ്പോള്‍ തന്നെ എസ്എന്‍ഡിപി ബന്ധവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ രണ്ട് അഭിപ്രായം ശക്തമാണ്.
എന്നാല്‍ അഴിമതിയുള്‍പ്പെടെയുള്ള ആരോപണങ്ങളിലൂടെ സംശയനിഴലിലായ വെള്ളാപ്പള്ളിക്കെതിരെ എസ്.എന്‍.ഡി.പിക്കുള്ളില്‍ നിന്നുതന്നെ എതിര്‍ശബ്ദവും ശക്തമായി. ഇന്നലെവരെ ബി.ജെ.പിയെ അനുകൂലിച്ച് സംസാരിച്ചുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശന്‍ ഒരുകാരണവശാലും സംഘപരിവാറുമായി ഒരു ബന്ധവുമില്ലെന്ന് ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പുത്തന്‍ ബാന്ധവത്തിന്റെ സാധ്യതകള്‍ മങ്ങിയത്. നേരത്തെതന്നെ ബി.ജെ.പിയില്‍ ഇതുമായി ബന്ധപ്പെട്ട് ശക്തമായ ചേരിതിരിവുണ്ടായിരുന്നു. കാലകാലങ്ങളായി തങ്ങള്‍ നടത്തിവന്ന പ്രവര്‍ത്തനത്തിന്റെ ഫലം അനുഭവിക്കാന്‍ ഒടുവില്‍ കാഴ്ചക്കാരനായി നിന്ന ഒരു വ്യക്തി വരുന്നുവെന്നതാണ് സംസ്ഥാന ബി.ജെ.പിയില്‍ ആഭ്യന്തരകലഹത്തിന് വഴിവച്ചത്. വെള്ളാപ്പളളിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കികൊണ്ടുള്ള പരീക്ഷണത്തിന് ബി.ജെ.പി സംസ്ഥാനഘടകം ഒരുക്കമായിരുന്നില്ല. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനോടുള്ള എതിര്‍പ്പ് എതിര്‍വിഭാഗത്തെ ഇതിന് പ്രോത്സാഹിപ്പിക്കുകയായിരുന്നു.
ഇതിനിടയിലാണ് വെള്ളാപ്പള്ളിക്കെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ശക്തമായി ആഞ്ഞടിച്ചത്. ഒരുപാര്‍ട്ടി രൂപീകരിക്കുന്നതിനും മുഖ്യമന്ത്രിയാകുന്നതിനുമുപരി, സ്വന്തം സ്ഥാനാര്‍ത്ഥികളെ ഇരുമുന്നണിയിലും നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിച്ച് ഭരണം കൈപ്പിടയിലൊതുക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ തന്ത്രം. എന്നാല്‍ ഇതിന് തലവച്ചുകൊടുക്കാന്‍ ഇടതുമുന്നണിയും യു.ഡി.എഫും തയാറായില്ല. മാത്രമല്ല, വെള്ളാപ്പള്ളിയെ കടന്നാക്രമിച്ച് ഒറ്റപ്പെടുത്തുകയും ചെയ്തു. രണ്ടുവശത്തുനിന്നുള്ള ആക്രമണത്തിന് പുറമെ ആരോപണശരങ്ങള്‍ കൂടിയായതോടെ വെള്ളാപ്പള്ളി അനങ്ങാന്‍ കഴിയാത്ത സ്ഥിതിയിലുമായി. കഴിഞ്ഞ നാലുവര്‍ഷം സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുള്‍മുനയില്‍ നിര്‍ത്തി വെള്ളാപ്പള്ളി കൈപ്പറ്റിയ ആനുകൂല്യങ്ങളുടെ പട്ടിക ഓരോന്നായി പുറത്തുവന്നുതുടങ്ങിയതോടെ അദ്ദേഹത്തിന് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























