കൊലയാളി നിസാമിന് മക്കളെ കാണണം, ചന്ദ്രബോസിന്റെ കൊലയാളിയെ പുറത്തിറക്കാന്‍ സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വ രംഗത്ത്

സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരവാഹനം ഉപയോഗിച്ച് ഇടിച്ചുകൊച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന് മക്കളെ കാണണം. സ്‌പെഷ്യല്‍ കോടതിയും ഹൈക്കോടതിയും നിസാമിന്റെ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജാമ്യത്തിനായി സുപ്രീകോടതിയെ സമീപിക്കാനാണ് നിസാമിന്റെ നീക്കം.
മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വയാണ് നിസാമിനു വേണ്ടി ഹാജരാകുക. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മനപ്പൂര്‍വ്വം ചന്ദ്രബോസിനെ കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും വാഹനാപകടത്തിലാണ് മരണമെന്നുമാണ് നിസാമിന്റെ വാദം. എന്നാല്‍ വിചാരണ കോടതിയും ഹൈക്കോടതയിയും ഇത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ലക്ഷങ്ങള്‍ പ്രതിഫലമുള്ള മുന്‍നിര അഭിഭാഷകനെ തന്നെ ഇറക്കി ജാമ്യം നേടി പുറത്തുവരാനാണ് നിസാമിന്റെ ശ്രമം.
തനിക്ക് ഭാര്യയെയും മക്കളെയും കാണണമെന്നും തന്നെ പോലീസ് കൊലയാളിയാക്കി ചിത്രീകരിക്കകയായിരുന്നുവെന്നുമാണ് നിസാമിന്റെ വാദം. ചന്ദ്രബോസ് വധക്കേസില്‍ തനിക്കെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടര്‍ന്നുള്ള കൊലപാതകം എന്ന കുറ്റം ചുമത്തണമെന്നാണ് നിസാമിന്റെ ആവശ്യം. ഇത്തരം കേസുകളില്‍ പരമാവധി രണ്ടു വര്‍ഷം മാത്രമാണ് ശിക്ഷ. കൊലപാതകകുറ്റത്തില്‍ നിന്ന് തലയൂരി ജയില്‍ മോചിതനാകാനുള്ള നീക്കമായിരുന്നു ഇതിന് പിന്നില്‍. നേരത്തെ കേസ് അന്വേഷണ സമയത്തും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് ചാര്‍ജ്ജ് ചെയ്യാന്‍ നിസാം ശ്രമിച്ചിരുന്നു. പൊലീസിനെ സ്വാധീനിക്കാനുള്ള നീക്കമൊന്നും മാദ്ധ്യമ ഇടപെടലുകളെ തുടര്‍ന്ന് നടന്നിരുന്നില്ല. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തി ജാമ്യം നേടാനായിരുന്നു ശ്രമം. അതും നടക്കാതെ വന്നതോടെയാണ് കേസില്‍ നിന്ന് തലയൂരാന്‍ പുതിയ നീക്കം തുടങ്ങിയത്.
കേസില്‍ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. മാര്‍ച്ച് 11നു ചുമത്തിയ കാപ്പ കാലാവധി അവസാനിച്ചതോടെയാണു ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാല്‍ കോടതി അത് തള്ളുകയായിരുന്നു. ഒക്ടോബര്‍ 26നും നവംബര്‍ 17നുമിടയില്‍ 104 സാക്ഷികളെ വിസ്തരിക്കാനുള്ള സമയക്രമം സെഷന്‍സ് കോടതി നിശ്ചയിച്ചിരുന്നു. ഹൈക്കോടതിയും നിസാമിന്റെ ഹര്‍ജികളില്‍ അനുകൂല തീരുമാനം എടുത്തില്ല.
കഴിഞ്ഞ ജനുവരി 29നു പുലര്‍ച്ചെയാണു തൃശൂരിലെ പുഴയ്ക്കല്‍ ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അന്നുതന്നെ പൊലീസ് ശോഭാസിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിസാമിനെ കസ്റ്റഡിയിലെടുത്തു.
ചന്ദ്രബോസ് കൊലക്കേസില്‍ നിസാമിന് വധ ശിക്ഷ വാങ്ങികൊടുക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമം. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് പുതിയ നീക്കമുണ്ടായത്. സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയാത്തതും ഇതിന് കാരണമായിട്ടുണ്ട്. മനപ്പൂര്‍വ്വമായ നരഹത്യാവകുപ്പ് നിലനില്‍ക്കുന്നതല്ലെന്നും, ചികിത്സാ പിഴവാണ് ചന്ദ്രബോസിന്റെ മരണകാരണമെന്നും തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമായിരുന്നു നിസ്സാമിന്റെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























