യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍...

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലും നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
പീഡന പരാതി രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് നടന്‍ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.
ഇരു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്നുവരെ ഹൈക്കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
പീഡനം നടന്നിട്ടില്ല, ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നില്‍. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നുമാണ് നടന്‍ വാദിക്കുന്നത്.
"
https://www.facebook.com/Malayalivartha
























