സങ്കടം അടക്കാനാവാതെ.... ഭാര്യ വിളിച്ചാല്‍ ഫോണ്‍ എടുക്കണമെന്ന് സുഹൃത്തുക്കളെ പറഞ്ഞേല്‍പ്പിച്ച് കുളിക്കാന്‍ പോയി.... സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിന്റെ വടക്കേക്കരയില്‍ നിന്ന് തൂമ്പിന്റെ ഭാഗം വരെ നീന്തിയശേഷം ലിജിന്‍ വീണ്ടും കുളത്തിലിറങ്ങിയെന്നും അതിനുശേഷം കാണാതായെന്നും സുഹൃത്തുക്കള്‍, രണ്ടുദിവസങ്ങളിലായി ഏഴുമണിക്കൂറിലധികം തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി, നിലവിളിച്ച് ഭാര്യ

സങ്കടം അടക്കാനാവാതെ.... ഭാര്യ വിളിച്ചാല്‍ ഫോണ്‍ എടുക്കണമെന്ന് സുഹൃത്തുക്കളെ പറഞ്ഞേല്‍പ്പിച്ച് കുളിക്കാന്‍ പോയി.... സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിന്റെ വടക്കേക്കരയില്‍ നിന്ന് തൂമ്പിന്റെ ഭാഗം വരെ നീന്തിയശേഷം ലിജിന്‍ വീണ്ടും കുളത്തിലിറങ്ങിയെന്നും അതിനുശേഷം കാണാതായെന്നും സുഹൃത്തുക്കള്‍, രണ്ടുദിവസങ്ങളിലായി ഏഴുമണിക്കൂറിലധികം തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെത്തി, നിലവിളിച്ച് ഭാര്യ.
വടശ്ശേരിക്കോണം ഞെക്കാട് നന്ദനത്തില്‍ ലിജിനാ(30)ണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് ലിജിനെ കാണാതായത്. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും തിരച്ചില്‍ നടത്തിയിരുന്നു.
ഇന്നലെ രാവിലെ എട്ടുമുതല്‍ അഗ്നിരക്ഷാസേനയുടെ തിരുവനന്തപുരം ജില്ലാ സ്‌കൂബാ ടീം തിരച്ചില്‍ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ കുളത്തിന്റെ മധ്യഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തി.
ശനിയാഴ്ച വൈകീട്ട് ജനാര്‍ദനപുരം ആല്‍ത്തറമൂട്ടില്‍ സുഹൃത്തുക്കളുടെ മുറിയിലെത്തിയ ലിജിന്‍ അവര്‍ക്കൊപ്പം സമയം ചെലവഴിച്ചിരുന്നു. വൈകുന്നേരം ആറരയോടെ ഭാര്യ സാനിയെ വിളിച്ച് സിനിമയ്ക്ക് പോകാന്‍ വര്‍ക്കല ക്ഷേത്രത്തിനുസമീപം വരാന്‍ പറഞ്ഞു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മുറിയില്‍വച്ചശേഷം ഭാര്യ വിളിച്ചാല്‍ ഫോണ്‍ എടുക്കണമെന്ന് സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചിട്ടാണ് ലിജിന്‍ കുളിക്കാന്‍ പോയത്.
സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിന്റെ വടക്കേക്കരയില്‍ നിന്ന് തൂമ്പിന്റെ ഭാഗം വരെ നീന്തിയശേഷം ലിജിന്‍ വീണ്ടും കുളത്തിലിറങ്ങിയെന്നും അതിനുശേഷം കാണാതായെന്നുമാണ് സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞത്. സുഹൃത്തുക്കളാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചത്. ലിജിന്‍ പറഞ്ഞതനുസരിച്ച് ഭാര്യ സ്‌കൂട്ടറില്‍ ഈ സമയം ക്ഷേത്രത്തിനുസമീപം എത്തിയിരുന്നു. ഇവരെ പിന്നീട് തിരിച്ചയച്ചു.
രാത്രിയില്‍ വെളിച്ചക്കുറവുകാരണം നിര്‍ത്തിവച്ച തിരച്ചിലാണ് ഇന്നലെ പുനരാരംഭിച്ചത്. പെയിന്റിങ് ജോലികള്‍ കരാറെടുത്ത് നടത്തിവരുകയായിരുന്നു ലിജിന്‍. രണ്ടുവര്‍ഷം മുമ്പാണ് വിവാഹിതനായത്. മൃതദേഹം വര്‍ക്കല താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.
" fr
https://www.facebook.com/Malayalivartha