കോടതിയുടെ ക്ലീന്‍ ചീറ്റിന് പിന്നാലെ വത്തിക്കാന്റെ പച്ചക്കൊടി, ഫ്രാങ്കോ മുളക്കല്‍ വീണ്ടും ബിഷപ്പ് സ്ഥാനത്തേക്ക്! കന്യാസ്ത്രീകളുടെ നെഞ്ചില്‍ ആണിയടിച്ച് നിര്‍ണായക തീരുമാനം..

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളക്കലിനെ വീണ്ടും ബിഷപ്പാക്കിയേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. എന്നാല്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. മാത്രമല്ല ഈ വിധി വത്തിക്കാനും അംഗീകരിച്ചു. ഇതോടെയാണ് ഫ്രാങ്കോ മുളക്കലിനെ വീണ്ടും ബിഷപ്പാക്കുന്നത്.
നേരത്തെ ജലന്ധര്‍ ബിഷപ്പായിരിക്കുമ്പോഴാണ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്നുള്ള പരാതിയുമായി കന്യാസ്ത്രീ രംഗത്ത് വന്നത്. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയതോടെ ബിഷപ്പിന്റെ ചുമതലയിലേക്കുള്ള വാതില്‍ വീണ്ടും ഫ്രാങ്കോക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്. ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിറെല്ലി ജലന്ധര്‍ രൂപത സന്ദര്‍ശിച്ച വേളയില്‍ ഫ്രാങ്കോക്ക് അനുകൂലമായി വത്തിക്കാന്‍ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫ്രാങ്കോക്കെതിരെയുള്ള പീഡന പരാതിയുടെ നാള്‍വഴികള്‍ ഇങ്ങനെയാണ്..
2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്നതാണ് കേസ്. 2018 മാര്‍ച്ച് 26നാണ് ഫ്രാങ്കോ തന്നെ പലവട്ടം പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് പരാതി നല്‍കുന്നത്. പിന്നീട് നിരവധി നാടകീയ സംഭവങ്ങളാണ് ഈ കേസില്‍ അരങ്ങേറിയത്. കേസ് ഒതുക്കിത്തീര്‍ക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമങഅങള്‍ നടന്നു എന്നുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. ജൂണ്‍ 2നാണ് കേസ് ഒതുക്കാനുള്ള ആദ്യ ശ്രമം നടന്നത്. കോടനാട് വികാരിയുടെതായിരുന്നു അനുരഞ്ജന ശ്രമം. പിന്നീട് ജൂണ്‍ 7ന് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നല്‍കി.
21 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 28നാണ് പോലീസ് കേസില്‍ എഫ്‌ഐആര്‍ ഇടുന്നത്. പിന്നീട് 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങുകയും 2021 ഡിസംബര്‍ 29ന് കേസില്‍ വാദം പൂര്‍ത്തിയാവുകയും ചെയ്തു. 2022 ജനുവരി 10ന് കേസിന്റെ വിധി ജനുവരി 14ന് പറയാന്‍ കോടതി തീരുമാനിച്ചു. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറയുക.
മേലധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം, അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അന്യായമായ തടഞ്ഞുവെയ്ക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍.
കേസില്‍ ആകെ 83 സാക്ഷികളാണ് ഉള്ളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്, ഭഗല്‍പൂര്‍ ബിഷപ് കുര്യന്‍ വലിയകണ്ടത്തില്‍, ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരും 25 കന്യാസ്ത്രീകളും, 11 വൈദീകരും, രഹസ്യ മൊഴിയെടുത്ത 7 മജിസ്‌ട്രേറ്റുമാരും, വൈദ്യ പരിശോധന നടത്തിയ ഡോക്ടറും, ബിഷപ്പിന്റെ ഡ്രൈവറും അടങ്ങുന്നതാണ് സാക്ഷി പട്ടിക. ആകെ 122 തെളിവുകള്‍ ബിഷപ്പിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ അടക്കം അനുബന്ധ രേഖകളും.
അതേസമയം ഫ്രാങ്കോക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് കന്യാസ്ത്രീയെ മദര്‍ സുപ്പീരിയര്‍ എന്ന പദവിയില്‍ നിന്ന് സാധാരണ കന്യാസ്ത്രിയാക്കി തരം താഴ്ത്തിയിരുന്നു. ഇത്തരമൊരു നടപടി രൂപതയില്‍ ആദ്യമായാണെന്ന് പിന്നീട് അവര്‍ പറഞ്ഞു. മാത്രമല്ല തന്നെ പിന്തുണച്ച കന്യാസ്ത്രിമാര്‍ പോലും സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായെന്നും അവര്‍ പറഞ്ഞിരുന്നു.
അതേസമയം വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത് ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണെന്നുള്ള ആരോപണവും ശക്തമായിരുന്നു. എന്തായാലും ഫ്രാങ്കോയെ വീണ്ടും ബിഷപ്പാക്കാനുള്ള തീരുമാനം വീണ്ടും സംസ്ഥാനതത് ചൂട് പിടിക്കാനുള്ള സാധ്യതയുണ്ട്. മാത്രമല്ല ഈ നടപടിക്കെതിരെ കന്യാസ്ത്രികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha