വിദേശ മദ്യശാലയില്‍ നിന്നു 30,000 രൂപയുടെ മദ്യം മോഷണം പോയി; മോഷണം നടന്ന് ഒരുമാസമായിട്ടും വ്യക്തതയില്ലാതെ ഇരുട്ടിൽ തപ്പി പോലീസ്

വിദേശ മദ്യശാലയില്‍ നിന്നു 30,000 രൂപയുടെ മദ്യം മോഷണം പോയി. ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷനിലാണ് മോഷണം നടന്നിരിക്കുന്നത്. മോഷണം നടന്ന് ഒരുമാസമായിട്ടും ഈ സംഭവത്തെ കുറിച്ച് യാതൊരു വ്യക്തതയുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. മോഷണം പോകാത്ത കുപ്പികള്‍ എങ്ങനെ കണ്ടെത്തുമെന്ന വാദം പോലീസ്ശക്തമായി ഉയർത്തുന്നുണ്ട്.
മേയ് ആറിന് രാവിലെ മോഷണ വിവരം എല്ലാവരും മനസിലാക്കി. മേയ് 25-ന് വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സംഷാദ്, ജെഹിര്‍ ആലം എന്നിവരെ ചോദ്യം ചെയ്തു. അപ്പോൾ രണ്ട് ബിയര്‍ കുപ്പികള്‍ കവര്‍ന്നത് ഉള്‍പ്പെടെ മറ്റെല്ലാ മോഷണവും അവര്‍ പോലീസിനോട് തുറന്ന് സമ്മതിക്കുകയും ചെയ്തു. ബിവറേജില്‍ നിന്നെടുത്ത സി.സി.ടി.വിയുടെ ഡി.വി.ആര്‍., മോഡം, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
കുപ്പികളെപ്പറ്റി ചോദിച്ച സമയം രണ്ട് ബിയര്‍ മാത്രം എടുത്തതായി പ്രതികള്‍ പോലീസിനോട് വ്യക്തമാക്കി. പക്ഷേ ബിവറേജ് അധികൃതര്‍ 30,000 രൂപയുടെ മദ്യക്കുപ്പികള്‍ പോയെന്ന് പോലീസിനോട് വ്യക്തമാക്കി. മോഷ്ടാക്കള്‍ സഞ്ചരിച്ച പ്രദേശങ്ങളിലെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചിരുന്നു. അപ്പോൾ ഇത്രത്തോളം മദ്യക്കുപ്പികള്‍ കൊണ്ടുപോകുന്നതായി കാണുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം മദ്യക്കുപ്പി മോഷണം മോഷ്ടാക്കളുടെ തലയില്‍ കെട്ടിവെച്ചതാണോ എന്ന സംശയവും ശക്തിപ്പെടുന്നുണ്ട്. സംഷാദ് ബിവറേജിന് സമീപത്തെ ഹോട്ടലില്‍ ജോലിചെയ്തിരുന്ന വ്യക്തിയാണ്. 20 ദിവസത്തെ അന്വേഷണത്തിനൊടുവിൽ പ്രതികളെ പോലീസ് പിടികൂടി .
https://www.facebook.com/Malayalivartha