അങ്ങനെ ചെയ്യരുതേ.. മണ്ണിനടിയില്‍ ശ്വാസം കിട്ടാതെ കിടക്കുമ്പോഴും രാഹുല്‍ പറഞ്ഞത് കേട്ടോ! ആ വാക്കുകള്‍ കേരളത്തിന്റെ നെഞ്ചുതകര്‍ന്നു.. രക്ഷാപ്രവര്‍ത്തകരും വിതുമ്പി!

ഇന്നലെയാണ് തിരുവനന്തപുരം ജില്ലയിലെ പനവിളയില്‍ നിന്ന് വളരെ വേദനാജനകമായ വാര്‍ത്ത പുറത്തുവന്നത്. നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടാവുകയും താത്കാലിക ഷെഡും അടുക്കളയും തകര്‍ന്ന് മണ്ണിനടിയില്‍ പോകുകയും ചെയ്തു. എന്നാല്‍ ഏവരേയും വേദനിപ്പിച്ചത് മണ്ണിനടിയില്‍ രണ്ട് പേര്‍ കുടുങ്ങിപ്പോയി എന്നുള്ള വാര്‍ത്തയാണ്..
അഗ്നിശമനസേനാംഗങ്ങള്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഒരാളെ നേരത്തെ തന്നെ പുറത്തെടുത്തെങ്കിലും രണ്ടാമത്തെയാളെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് അധികൃതര്‍ രക്ഷിച്ചത്. അതിനിടെ മണ്ണില്‍ അകപ്പെട്ട രാഹുല്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ കേരളക്കരയുടെ കരളലിയിപ്പിക്കുന്നത്.
മണ്ണിനടിയില്‍പ്പെട്ട രാഹുല്‍ ഇടയ്ക്കിടെ അലറിക്കരഞ്ഞിരുന്നു. തനിക്ക് അപകടംപറ്റി കിടക്കുന്ന ദൃശ്യങ്ങള്‍ ആരും പകര്‍ത്തരുതേ.. നാട്ടിലുള്ള അമ്മ ഈ ദൃശ്യങ്ങള്‍ കാണും അവര്‍ സങ്കടപ്പെടും എന്നായിരുന്നു രാഹുല്‍ മണ്ണിനടിയില്‍ ശ്വാസം കിട്ടാതെ കിടക്കുമ്പോഴും പറഞ്ഞത്. ഇത് കേട്ട് ഫയര്‍ഫോഴ്‌സ് അധികൃതരുടെ പോലും കണ്ണുനിറഞ്ഞു.
രാഹുലും കൂടെയുണ്ടായിരുന്ന ദീപാങ്കറും നിന്നിരുന്ന സ്ഥലത്തെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞ് ഇരുവരും വന്‍ താഴ്ചയിലേക്കാണ് പതിച്ചത്. 68 തൊഴിലാളികളാണ് അപകടസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. വളരെ അപകടം നിറഞ്ഞ അവസ്ഥയിലൂടെ ആയിരുന്ന കുറച്ചു മണിക്കൂറുകള്‍ കടന്നുപോയിരുന്നത്. വീണ്ടും മണ്ണിടിയുമെന്നതിനാല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. മണ്ണ് ഉള്‍പ്പെടെ കൈ കൊണ്ടാണ് നീക്കിയത്.
ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എസ്. ഷെമീറും സഹപ്രവര്‍ത്തകരും മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.. ''ഞങ്ങളെത്തുമ്പോള്‍ രാഹുലിന്റെ അരയ്ക്ക് മുകളിലുള്ള ഭാഗം മാത്രമേ പുറത്തുണ്ടായിരുന്നുള്ളൂ. ശേഷിക്കുന്ന ഭാഗം കോണ്‍ക്രീറ്റിനും മണ്ണിനും ഉള്ളിലായിരുന്നു. വലതുകൈ ഒടിഞ്ഞ് തൂങ്ങിയ നിലയില്‍ വേദനയില്‍ പുളയുകയായിരുന്നു അയാള്‍. നാട്ടുകാരും പൊലീസും സ്ഥലത്തുണ്ടായിരുന്നെങ്കിലും മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ അവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈയെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഞങ്ങള്‍ക്ക് അയാളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.' ഇങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്നല രാവിലെ 10.30ന് തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്ക് 12നാണ് അവസാനിച്ചത്.
പനവിളയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ളാറ്റിന്റെ സമീപത്തെ തൊഴിലാളികളുടെ വിശ്രമമുറിയുടെ ഒരു ഭാഗമാണ് തകര്‍ന്ന് കുഴിയില്‍ വീണത്. ഫ്‌ളാറ്റിന്റെ പിറകുവശത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി 40 അടി താഴ്ചയുള്ള കുഴിയെടുത്തിരുന്നു. ഇതിന്റെ ഭിത്തിയോട് ചേര്‍ന്നാണ് തൊഴിലാളികള്‍ക്കായി വിശ്രമമുറി നിര്‍മ്മിച്ചിരുന്നത്. തലേ ദിവസത്തെ ശക്തമായ മഴയില്‍ ഭിത്തിയുടെ മണ്ണ് ഒലിച്ചിറങ്ങിയിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതാവാം മണ്ണിടിച്ചിലിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
സംഭവം നടന്നതിന് ശേഷം സഹതൊഴിലാളികളാണ് ബഹളം വച്ച് നാട്ടുകാരെയും തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സംഘം ഒന്നര മണിക്കൂര്‍ പരിശ്രമിച്ചാണ് മണ്ണ് മാറ്റി രാഹുലിനെ പുറത്തെത്തിച്ചത്. രാഹുലിന്റെ വലതു കൈ വീഴ്ചയില്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. മാത്രമല്ല ഇയാളുടെ തലയ്ക്കും കാലുകള്‍ക്കും പരിക്കുണ്ട്. ഇയാളിപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha