മനുഷ്യരാശിയെ ഒന്നാകെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളം ഉലച്ച കോവിഡ് മഹാമാരി സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നു.. പാഠ്യപദ്ധതി പരിഷ്‌കരണ കരിക്കുലം, കോര്‍ കമ്മിറ്റികളുടെ ആദ്യ യോഗം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

മനുഷ്യരാശിയെ ഒന്നാകെ കഴിഞ്ഞ രണ്ടു വര്‍ഷത്തോളം ഉലച്ച കോവിഡ് മഹാമാരി സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങുന്നു..
പാഠ്യപദ്ധതി പരിഷ്‌കരണ കരിക്കുലം, കോര്‍ കമ്മിറ്റികളുടെ ആദ്യ യോഗം 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ചുമതല എസ്.സി.ഇ.ആര്‍.ടിക്കാണ്. കൊവിഡിന്റെ അനുഭവവും, ഗുണ,ദോഷങ്ങളുമാണ്വിലയിരുത്തുക.. പഠിക്കാന്‍ ക്‌ളാസ് മുറികള്‍ തന്നെ വേണമെന്ന പരമ്പരാഗത ചിന്തയ്ക്കുണ്ടായ മാറ്റമാണ് പ്രധാനം.
ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ പലരും സ്വമേധയാ സ്വായത്തമാക്കി. ചോദ്യവും ഉത്തരവും മാത്രമല്ലാതെ, സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തിയുള്ള അദ്ധ്യാപന രീതി ഉള്‍ക്കൊള്ളാന്‍ അദ്ധ്യാപകരും നിര്‍ബന്ധിതരായി .
കുട്ടികള്‍ മൊബൈല്‍ സ്‌ക്രീനില്‍ ചെലവഴിക്കുന്ന സമയം വളരെ ഉയര്‍ന്നുവെന്നതാണ് ദോഷകരമായ മറുവശം.. പല കുട്ടികളും ഗാഡ്‌ജെറ്റുകള്‍ക്കും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും അടിമപ്പെട്ടു. സാമൂഹിക ജീവിതത്തില്‍ നിന്നു പല കുട്ടികളും അകന്നു പോയി. രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ 8500 കോടിയുടെ വ്യാപാരമാണ് നടക്കുന്നതെന്നാണ് കണ്ടെത്തല്‍.
പല ഓണ്‍ലൈന്‍ ഗെയിം ആപ്പുകളും പണം തട്ടിക്കുന്നതും, അതിനിരകളായ പലരും മരണത്തില്‍ അഭയം പ്രാപിക്കുന്നതും ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
സ്വകാര്യ ട്യൂഷന്‍ ആപ്പുകളുടെ എണ്ണവും വളരെ കൂടി. കുട്ടികളെ സ്‌കൂളില്‍ വിട്ട് പഠിപ്പിക്കാന്‍ താത്പര്യമില്ലാത്ത മാതാപിതാക്കള്‍ക്കുള്ള വഴിയാണ് സ്വകാര്യ ട്യൂഷന്‍ ആപ്പുകള്‍. അത്തരം ആപ്പുകളില്‍ നവീന സാങ്കേതിക വിദ്യ അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് നേരിട്ട് പകരുന്നു. അതനുസരിച്ചുള്ള മാറ്റങ്ങള്‍ സ്‌കൂള്‍ അദ്ധ്യാപനത്തില്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും പാഠ്യ പദ്ധതി പരിഷ്‌കരണ സമിതി വിലയിരുത്തുകയും ചെയ്യും.
"
https://www.facebook.com/Malayalivartha