പനിയുള്ള രോഗിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു, മെഡിക്കല്‍ കോളേജില്‍ നിന്ന് പറഞ്ഞയച്ച രോഗിക്ക് കോവിഡ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയ രോഗിയെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്തു.തുടർന്ന് ബീച്ചാശുപത്രിയില്‍ റഫർ ചെയ്ത രോഗിക്ക് കൊവിഡ് സ്ഥരീകരിച്ചു. ബീച്ചാശുപത്രിയില്‍ നിന്ന് രോഗിയെ വീണ്ടും മെഡിക്കല്‍കോളേജിലെ കോവിഡ് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
തുടയെല്ല് പൊട്ടി ശസ്ത്രക്രിയ കഴിഞ്ഞ നല്ലളം സജ്മാസ് മനയില്‍താഴെപറമ്പ് ഇമ്പിച്ചായിശബി (71) ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യസ്ഥിതി മോശമാവുകയും പനി കൂടുകയും ചെയ്യുകയായിരുന്നു.
എന്നാല്‍,പനിയുള്ളതുകാരണം ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഈ മാസം ആദ്യമാണ് തുടയെല്ല് പൊട്ടിയ ഇമ്പിച്ചായിശബിയെ മെഡിക്കല്‍കോളേജ് ഓര്‍ത്തോവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഏഴാം തീയതി ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.
വാര്‍ഡിലേക്ക് മാറ്റിയ ഇവരുടെ ആരോഗ്യസ്ഥിതി പിന്നീട് മോശമാവുകയും പനി കൂടുകയും ചെയ്തു. പനിയുള്ളത് കാരണം ഡിസ്ചാര്‍ജ് ചെയ്യരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും 11-ന് ഡിസ്ചാര്‍ജ് നല്‍കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തുടർന്ന് ഇവരെ ബീച്ചാശുപത്രിയിലേക്ക് റഫര്‍ചെയ്യുകയും ചെയ്തു. ബീച്ചാശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍കോളേജിലേക്ക തന്നെ മാറ്റി. നിലവില്‍ ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha