മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ വിജയദശമി ദിനത്തില്‍ സ്ഥാപിക്കും

വിജയദശമി ദിനമായ 23ന് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ പൂര്‍ണകായ വെങ്കല പ്രതിമ പെരുന്നയില്‍ സ്ഥാപിക്കും. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആസ്ഥാനത്തിനു മുന്നില്‍ ഇപ്പോഴുള്ള പ്രതിമയ്ക്കു പകരമായാണ് പുതിയതു സ്ഥാപിക്കുന്നതെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
നിലവിലുള്ള പ്രതിമയുടെ അതേ രൂപത്തിലും വലിപ്പത്തിലുമാണ് പുതിയ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 23ന് ഉച്ചകഴിഞ്ഞ് 2.15ന് എന്‍.എസ്.എസ്. പ്രസിഡന്റ് പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ പ്രതിമ അനാഛാദനം ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























