കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് കണ്ടല സഹകരണ ബാങ്കിലും; കോടികളുടെ ക്രമക്കേട് നടന്നതിന്റെ റിപ്പോർട്ടുകൾ പുറത്ത്

കരുവന്നൂർ ബാങ്ക് തട്ടിപ്പിന് സമാനമായ തട്ടിപ്പ് നടക്കുകയാണ് കണ്ടല സഹകരണബാങ്കിലും. എന്നാൽ സഹകരണവകുപ്പ് ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. സിപിഐ നേതാവാണ് ഇവിടുത്തെ പ്രസിഡന്റ്. ഈ ബാങ്കിൽ ധൂർത്തും അനധികൃതമായ പലതും നടക്കുകയാണ്. അസിസ്റ്റന്റ് രജിസ്ട്രാർ അഞ്ച് മാസം മുന്നേ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു.
സഹകരണ വകുപ്പ് അസിസ്റ്റൻറ് രജിസ്ട്രാര്‍ എസ് ജയചന്ദ്രനാണ് കോടികളുടെ ക്രമക്കേട് അന്വേഷിച്ചത്. സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ കയ്യില്‍ അഞ്ചുമാസത്തിലേറെയായി ഈ റിപ്പോർട്ട് ഉണ്ട്. അതിൽ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങൾ ഇതാണ്;
ബാങ്കില്‍ അനധികൃതമായും ചട്ടംലംഘിച്ചും നിരവധി വ്യക്തികൾക്ക് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ വകമാറ്റി ദൈനം ദിന ചെലവും ജീവനക്കാര്‍ക്ക് ശമ്പളവും കൊടുത്തു. നിക്ഷേപത്തില്‍ നിന്ന് കോടികള്‍ ചിട്ടിയിലേക്ക് മറിച്ച് നിക്ഷേപ ചോര്‍ച്ചയ്ക്ക് വഴിയൊരുക്കി.
അനുവാദമില്ലാതെ ആഡംബര കാര്‍ വാങ്ങുകയും വിൽക്കുകയും ചെയ്തു. പിന്നീട് 23 ലക്ഷം രൂപ വിലയുള്ള പുതിയ വാഹനം വാങ്ങി. ഓഡിറ്റ് പൂര്‍ത്തീകരിക്കാന്‍ സ്റ്റേറ്റ്മെന്‍റുകള്‍ കൊടുക്കാന്‍ ഭരണസമിതി തയ്യാറായില്ല. കണ്ടല സര്‍വീസ് സഹകരണ ബാങ്കിന് വായ്പ സംഘങ്ങളുടെ ക്ലാസ് 5 ല്‍ പ്രവര്‍ത്തിക്കാന്‍ മാത്രം യോഗ്യതയുള്ളൂ.
പക്ഷേ റീക്ലാസിഫിക്കേഷന്‍ ചെയ്യാതെ വര്‍ഷങ്ങള്‍ക്ക് മുന്നേ കിട്ടിയ ക്ലാസ് 1 ല്‍ തന്നെ പ്രവര്‍ത്തിച്ച് ജീവനക്കാരുടെ ശമ്പളത്തിലടക്കം കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. എന്‍ ഭാസുരാംഗന്‍ തന്നെ പ്രസിഡണ്ടായ മാറനെല്ലൂര്‍ ക്ഷീര വ്യവസായ സംഘത്തിന് ക്രമരഹിതമായി വന്‍ തുക വായ്പ അനുവദിച്ചും കോടികള്‍ കുടിശ്ശികയാക്കി.
വഴിവിട്ട് വ്യപകമായി വായ്പകൾ നൽകി. 101 കോടി രൂപയുടെ ആസ്തിയില്‍ കുറവുണ്ടായ ബാങ്കിലേക്ക് നിക്ഷേപം പിന്‍വലിക്കാന്‍ വരുന്നവരെ കഴിഞ്ഞ കുറേ നാളുകളായി മടക്കി അയക്കുകയായിരുന്നു. ഇത്ര വലിയ ക്രമക്കേട് നടന്നതിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും സിപിഐ നേതാവ് പ്രസിഡണ്ടായ ഭരണസമിതിക്കെതിരെ ഒന്നും ചെയ്യാനാവാതെ ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha