മുഖ്യമന്ത്രിയ്ക്ക് നേരെ കറുത്ത ബാഗുയര്‍ത്തി പ്രതിഷേധിച്ചു; കെഎസ്‌യു പ്രവര്‍ത്തകനെ പോലീസ് വാഹനത്തിലിട്ട് മര്‍ദിച്ച് സിപിഎമ്മുകാര്‍..

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ ഭാഗമായി കണ്ണൂരില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വാഹനത്തിനുള്ളില്‍ വച്ചാണ് ഇയാളെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. ഇയാള്‍ കറുത്ത ബാഗ് ഉയര്‍ത്തിക്കാട്ടിയാണ പ്രതിഷേധം തീര്‍ത്തത്.
കെഎസ്‌യു ജില്ലാ സെക്രട്ടറിയായ ഫര്‍ഹാനാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ഫര്‍ഹാനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത് പോലീസ് പ്രതികരിക്കാതെ നോക്കി നില്‍ക്കുകയാണ് ചെയ്തത്. സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുക പോലും ചെയ്തില്ല എന്നുളള ആരോപണവും ഉയരുന്നുണ്ട്.
ഇതിനിടെ തളിപ്പറമ്പില്‍ വെച്ച് മുഖ്യമന്ത്രി പങ്കെടുക്കാനെത്തിയ വേദിയിലേക്ക് മാര്‍ച്ചായി എത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തു.
ഇന്നലെയും മിനിഞ്ഞാന്നും മുഖ്യമന്ത്രി പങ്കെടുത്തിരുന്ന പരിപാടികളില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറുകയും പോലീസ് ഇടപെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha