കൊല്ലത്ത് മദ്യലഹരിയില്‍ യുവാവ് കമ്പിവടി കൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി... സന്ധ്യക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞുപോയ അമ്മയെക്കാത്ത് കുരുന്നുകള്‍ ,ഒടുവില്‍ ഇനി വരില്ലെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ നിലവിളിച്ച് കുട്ടികള്‍, ആ വിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി

കൊല്ലം നഗരത്തിനടുത്ത് ഇരവിപുരത്ത് മദ്യലഹരിയില്‍ യുവാവ് കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി... ഇരവിപുരം ചന്തയുടെ എതിര്‍വശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്.
ഭാര്യ മരിച്ചതറിയാതെ അടുത്തമുറിയിലെ കട്ടിലില്‍ കിടന്നുറങ്ങിയ ഭര്‍ത്താവ് മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മാടന്‍നട-ഇരവിപുരം റോഡില്‍ ഇരവിപുരം മാര്‍ക്കറ്റിന്റെ എതിര്‍വശത്താണ് മുരുകനും ഈശ്വരിയും മക്കളായ സരസ്വതിയും ശങ്കരേശ്വരിയും താമസിക്കുന്നത്.
വീട്ടില്‍ത്തന്നെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു നല്‍കുന്ന ജോലിയാണ് മുരുകന്. ഈശ്വരി കടകളില്‍ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകന്‍ ഭാര്യയോട് സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ശനിയാഴ്ച വൈകുന്നേരം സഹോദരി മഹാലക്ഷ്മിയുടെ വീട്ടിലെത്തിയ ഈശ്വരി മക്കളെ അവിടെ നിര്‍ത്തിയശേഷം കൊല്ലത്തേക്ക് പോയി. ഇരവിപുരത്തെ വീട്ടില്‍ തിരിച്ചെത്തിയ അവര്‍ മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണില്‍ സഹോദരിയെ അറിയിച്ചു.
ബന്ധുക്കള്‍ രാവിലെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല.
ഒന്‍പതുമണിയോടെ അവര്‍ ഈശ്വരിയുടെ വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അവരാണ് അകത്തെ മുറിയില്‍ കട്ടിലില്‍ മരിച്ചനിലയില്‍ ഈശ്വരിയെ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു. ഇതൊന്നുമറിയാതെ അടുത്തമുറിയില്‍ ഉറങ്ങുകയായിരുന്ന മുരുകനെ സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭാര്യയെ സംശയിച്ചിരുന്ന മുരുകന്‍ മുമ്പ് വയറ്റില്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലീസ് . ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഈശ്വരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കാരം നടത്തി.
അതേസമയം ഇരവിപുരം ചന്തയ്ക്കു മുന്നിലെ വീട്ടില്‍ സ്ത്രീ കൊല്ലപ്പെട്ട വിവരം നാട്ടുകാരറിഞ്ഞത് രാവിലെ ഒന്‍പതുമണിയോടെ. കൊല്ലപ്പെട്ട ഈശ്വരി താമസിച്ചിരുന്ന വീടിന്റെ മറുഭാഗത്തു താമസിക്കുന്ന വീട്ടുകാര്‍പോലും മരണവിവരം അറിഞ്ഞിരുന്നില്ല. തമിഴ്‌നാട് മധുര സ്വദേശികളാണ് ഈശ്വരിയും കുടുംബവും. വര്‍ഷങ്ങളായി ഇരവിപുരത്തും പരിസരത്തുമാണ് ഇവര്‍ താമസിക്കുന്നത്. വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടുനല്‍കുന്ന ജോലിയാണ് ഈശ്വരിയുടെ അച്ഛന്‍ വേലുവിന്. ഈശ്വരിയുടെ അമ്മ മുത്തുമാരി വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. ഈശ്വരിയുടെ സഹോദരങ്ങള്‍ തമിഴ്‌നാട്ടിലാണ്.
ഈശ്വരി പഠിച്ചതും ഇരവിപുരത്തെ സ്‌കൂളുകളിലാണ്. മുരുകന്‍ ആദ്യം മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ വിവരം മറച്ചുവെച്ചാണ് ഇയാള്‍ ഈശ്വരിയെ വിവാഹം ചെയ്തത്. വീട്ടുചെലവുകള്‍ക്കും വാടകയ്ക്കുമെല്ലാം വേണ്ട പണം കണ്ടെത്താന്‍ ഈശ്വരി ജോലിക്കു പോകുന്നത് മുരുകന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരില്‍ അവരെ ഉപദ്രവിക്കുകയും ചെയ്തു. ഈശ്വരി സുഹൃത്തുക്കളോടും ബന്ധുക്കളോടും ഇക്കാര്യം പറയുമായിരുന്നു.
ഈശ്വരിയെ കൊല്ലാനുപയോഗിച്ച, ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബറിന്റെ ഭാഗമായ കമ്പിയുമായി കഴിഞ്ഞ മൂന്നുദിവസമായി മുരുകന്‍ വീടിനുസമീപം നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍, ക്രൂരമായ കൊലപാതകത്തിന് അതയാള്‍ ഉപയോഗപ്പെടുത്തുമെന്ന് ആരും കരുതിയില്ല.
സന്ധ്യക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞുപോയ അമ്മയെക്കാത്ത് സത്യയും ശരണ്യയും കാത്തിരുന്നത് ഒരു രാത്രി. രാവിലെ അമ്മയെ അച്ഛന്‍ കൊലപ്പെടുത്തിയ വിവരമറിഞ്ഞ് വേദനയാല്‍ തളര്‍ന്നുപോയി ആ കുരുന്നുകള്‍.
അമ്മ കൊല്ലപ്പെട്ടതറിഞ്ഞ് അടുത്ത വീടിന്റെ വരാന്തയിലിരുന്നു വിതുമ്പുകയായിരുന്നു ആ കുരുന്നുകള്‍. ജോലിചെയ്തുകിട്ടുന്ന പണം മുഴുവന്‍ മുരുകന്‍ മദ്യപാനത്തിന് ഉപയോഗിച്ചിരുന്നതിനാല്‍ വീട്ടുചെലവിന് ഒന്നും നല്‍കിയിരുന്നില്ല. വേലു വാങ്ങിനല്‍കിയ ടി.വി.യും മൊബൈല്‍ ഫോണും ഇയാള്‍ വില്‍ക്കുകയും ചെയ്തു. ഇരവിപുരം ചന്തയില്‍ പച്ചക്കറിക്കച്ചവടംചെയ്തും തട്ടുകടകളിലും മറ്റും സഹായിയായി ജോലിചെയ്തും കിട്ടുന്ന പണംകൊണ്ടാണ് ഈശ്വരി മക്കളെ വളര്‍ത്തി വന്നത്.
"
https://www.facebook.com/Malayalivartha