Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..


'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...


ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്രമണം


സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്

വാഗ്ദാനങ്ങളും നടപടികളും ഫയലിൽ ഒതുക്കി കേരളം സർക്കാർ; ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനിൽ നാല് ശതമാനം സംവരണം ഉറപ്പുവരുത്തണമെന്ന 2016 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ കേരളം!

13 JUNE 2022 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..

മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!

എല്ലാം വെറുംവാക്കാക്കി ഫയലിൽ ഒതുക്കി കേരളം. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രൊമോഷനിൽ നാല് ശതമാനം സംവരണം ഉറപ്പുവരുത്തണമെന്ന 2016 ലെ സുപ്രീം കോടതി വിധി നടപ്പിലാക്കാതെ വീണ്ടും കേരളം. മറ്റു സംസ്ഥാനങ്ങളിൽ വിധി മാനിച്ച്നിയമനങ്ങൾ നടന്നുവരുകയാണ്. ഈ സമയത്താണ് ഇവിടെ ഉത്തരവിറക്കാൻ ചുമതലപ്പെട്ട സാമൂഹ്യ നീതി വകുപ്പിന്റെ ഒളിച്ചു കളി തുടരുന്നത്. ബന്ധപ്പെട്ട ഫയൽ വകുപ്പ് സെക്രട്ടറി റാണി ജോർജിന്റെ അടുത്ത് എത്തുമെങ്കിലും പിന്നീട് കൂടുതൽ വ്യക്തത ആവിശ്യപ്പെട്ട് തിരികെ വരികയാണ് പതിവ് രീതി എന്നത്. ഇത് പല്ലവിയായതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർയ്ക്കും ഈ ഫയലിൽ ഇപ്പോൾ താൽപര്യം ഇല്ലാതായിരിക്കുന്നു. കൂടാതെ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തന്നെ ഫയൽ മുഖ്യമന്ത്രിക്ക് അയച്ച് അഭിപ്രായം തേടാൻ പോലും വകുപ്പ് സെക്രട്ടറി തയ്യാറായിട്ടില്ല.

അതോടൊപ്പം തന്നെ ഇത് സംബന്ധിച്ച് കോടതി അലക്ഷ്യ കേസിൽ അനുവദിച്ചിരിക്കുന്ന സമയവും കഴിയാറായിരിക്കുകയാണ്. വീണ്ടും സമയം ചോദിച്ച് കോടതിയുടെ കണ്ണിൽ പൊടിയിടാനാവും സർക്കാർ ശ്രമിക്കുകയെന്ന് ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ പറയുകയാണ്. എന്നാൽ 2016ലെ ഈ വിധി നടപ്പിലാക്കാത്തതിനെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിലാണ് സുപ്രീം കോടതി വീണ്ടും ഉത്തരവിട്ടിരിക്കുന്നത്. എന്നാൽ ഉത്തരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും മൗനം തുടരുകയാണ്ചെയ്യുന്നത്. കോടതി ഉത്തരവ് ലഭിച്ചിട്ടും തുടർ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം. തുടർ നടപടിയെടുക്കാൻ നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി പറയുന്നത് ' ഭിന്നശേഷിക്കാരായ സർക്കാർ ജീവനക്കാർക്ക് പ്രൊമോഷനിലും സംവരണം ഏർപ്പെടുത്തണമെന്ന് 2016 ൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചപ്പോൾ ഒൻപത് സംസ്ഥാനങ്ങൾ വിധി നടപ്പിലാക്കിയിരിക്കുകയാണ്.

അങ്ങനെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് വിധി അവഗണിച്ചത്. പ്രതിഷേധം വ്യാപകമായതോടെ എൽഡിഎഫ് സർക്കാർ വിഷയം പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് സംവരണം നൽകുന്നതിനെതിരെ സമിതി റിപ്പോർട്ട് സമർപ്പിച്ചതുംസർക്കാർ കൈയൊഴിയാൻ കാരണമായി മാറിയിട്ടുണ്ട്.

അങ്ങനെ സുപ്രീംകോടതിവിധി പ്രകാരം സംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2016ലെ കോടതി ഉത്തരവ് സഹിതം ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥരുടെ സംഘടന പ്രധാനമന്ത്രിയുടെ ഓഫീസിനും സംസ്ഥാന മുഖ്യമന്ത്രിക്കും സാമൂഹ്യനീതി മന്ത്രിക്കും അടക്കം നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് സാമൂഹ്യനീതി വകുപ്പ് നിയമ വകുപ്പിന്റെ അഭിപ്രായം തേടി ,എന്നാൽ ഇക്കാര്യത്തിൽകോടതി ഉത്തരവ് ഉണ്ടെന്നു പോലും പറയാതെ നിയമവകുപ്പ് പൊതു ഭരണ വകുപ്പിന് തീരുമാനം എടുക്കാം എന്ന ഒഴുക്കൻ മറുപടി നൽകിഫയൽ തിരിച്ചു നല്കുകയാണ് ചെയ്തത്. 2016ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ മുപ്പത്തിനാലാം വകുപ്പ് പ്രകാരമുള്ള നടപടികൾസ്വീകരിക്കണമെന്നതാണ് നിലവിലെ ഉത്തരവിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത് തന്നെ. പ്രൊമോഷനിൽ ഉൾപ്പടെ നാലു ശതമാനത്തിൽ കുറയാത്ത സംവരണം ഭിന്ന ശേഷിക്കാർക്ക് നൽകണമെന്നാണ് മുപ്പത്തിനാലാം വകുപ്പിൽ ചോദിക്കുകയാണ്.

അങ്ങനെ നിയമം വന്ന് അഞ്ചു വർഷമായിട്ടും സംസ്ഥാന നടപ്പിലാക്കിയില്ല എന്ന ഹർജിക്കാരുടെ പരാതി പരിഗണിച്ചാണ് നാലുമാസത്തിനകം നിർദ്ദേശം നടപ്പിലാക്കാൻ അടുത്തിടെ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത് തന്ന്നെ . നിലവിൽ സർക്കാർ ജോലിയിൽ എൻട്രി കേഡറിൽ മാത്രമാണ് ഭിന്നശേഷിക്കാർക്ക് സംവരണം ഉള്ളത്. 1995ലാണ് പേഴ്‌സൺസ് വിത്ത് ഡിസബിലിറ്റീസ് ആക്ട് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. അതിൽ പിന്നീട് 2016ൽ കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നു. ഭേദഗതി പ്രകാരം സർവീസിലുള്ള ഭിന്നശേഷിക്കാരുടെ സംവരണം മൂന്നിൽ നിന്നും നാല് ശതമാനമായി ഉയർത്തി. എന്നാൽ ഈ സംവരണം കേന്ദ്ര സർക്കാർനടപ്പിലാക്കുന്നില്ലയെന്ന ഹർജിയുമായി കർണാടക സ്വദേശി സിദ്ധരാജു സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി.

പിന്നാലെ സുപ്രീംകോടതിയിൽനിന്ന് ഇദ്ദേഹത്തിന് അനുകൂലമായ വിധി ലഭിക്കുകയുണ്ടായി. വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം കൊടുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച് വിധി നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിന് 4 മാസത്തെ സമയം നൽകുകയുണ്ടായി. ഒടുവിൽ മെയ് മാസം അവസാനത്തോടെ തന്നെ കേന്ദ്ര സർവ്വീസിലെ ഭിന്നശേഷിക്കാരായ ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. സംസ്ഥാന പൊലീസിൽ ക്യാഷ്യർ ആയിരുന്നു ലിസാമ്മ ജോസഫ് ഇതേ വിഷയം ഉന്നയിച്ച് സംസ്ഥാന അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ ലിസാമ്മയുടെ ഹർജി ട്രിബ്യൂണൽ തള്ളിയിരുന്നു. തുടർന്നു ഈ വിഷയത്തിൽ ലിസാമ്മ ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി.

അതേസമയം ഹൈക്കോടതി ഹർജിക്കാരിക്ക് അർഹമായ പ്രമോഷൻ കൊടുക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. പിന്നാലെ ഈ വിധിക്കെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീംകോടതി 1996 ലെ നിയമം അനുസരിച്ചുള്ള സംവരണം മുൻകാല പ്രാബല്യത്തോടെ തന്നെ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവാണ് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാണിക്കുന്നത് എന്നതാണ് സത്യം. ഇതേതുടർന്ന് ഇതിനെതിരെ വിവിധ കോടതി അലക്ഷ്യ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. അതനുസരിച്ച് വിധി നടപ്പിലാക്കാൻ കോടതി നാലു മാസ സമയം സംസ്ഥാന സർക്കാരിന് നൽകിയിരിക്കുകയാണ് . ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. ആകെ ആശങ്കയിലായ ഭിന്ന ശേഷി ഉദ്യോഗസ്ഥർ വിധി നടപ്പിലാക്കിയില്ലെങ്കിൽ സുപ്രീം കോടതിയെ വീണ്ടും സമീപിക്കാൻ തയ്യാറെടുക്കുകയാണ് ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (26 minutes ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (47 minutes ago)

അഭിനേതാക്കള്‍ നയിക്കുന്ന എട്ടാമത് അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയില്‍  (1 hour ago)

'മിഷന്‍ ആഗമന്‍' ദൗത്യം... രാജ്യത്തെ ആദ്യ ഓര്‍ബിറ്റല്‍ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്രം 1 വിക്ഷേപണം വിജയം...  (1 hour ago)

PSC പരീക്ഷ മാറ്റി..! കട്ടകലിപ്പിൽ ഉദ്യോഗാർത്ഥികൾ ചോദ്യപേപ്പർ ചോർന്നു..?  (1 hour ago)

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ വള്ളം തുഴയുന്ന വേഴാമ്പലിൻറെ പേര് ‘വേഴു’... ഭാഗ്യചിഹ്നത്തിൻറെ പ്രകാശനം നിർവഹിച്ച് മന്ത്രി എം. ലിജു  (2 hours ago)

ED രഹസ്യവേട്ട വെറുതെയല്ല..! വീണ വിജയന്റെ സ്വത്തുക്കൾ പിടിച്ചെടുത്ത് തുടങ്ങി..! ഇനി അറസ്റ്റ് വിജയന്റെ ചുവട്ടിലെ മണ്ണ് ഒലിച്ചിറങ്ങി.!  (2 hours ago)

COUNTDOWN നിർത്തി വിക്ഷേപണത്തിന് 5 മിനിറ്റ് മാത്രം ബാക്കി; സ്‌കൈ റൂട്ട് വിക്രം-1 റോക്കറ്റ് വിക്ഷേപണം നിർത്തി  (2 hours ago)

കോവിഡ്-19 മഹാരാഷ്ട്രയിൽ വീണ്ടും... കഴിഞ്ഞ 10 ദിവസത്തിനിടെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ്  (2 hours ago)

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ....  (2 hours ago)

ഇനി വെങ്കല മെഡലിനായി പോരാട്ടം... മുൻ ജേതാക്കളായ ഫ്രാനസും ഇംഗ്ലണ്ടുമാണ് ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ഏറ്റുമുട്ടും  (3 hours ago)

സലാല തീരത്തുനിന്ന് ഏകദേശം 239 കിലോമീറ്റർ തെക്കുഭാഗത്തായി അറബിക്കടലിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി  (3 hours ago)

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ.... പെരിയാറിൽ ചാടിയ 18കാരിയെ സ്വകാര്യ ബസ് ഡ്രൈവർ സാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

തിരുവനന്തപുരം ജില്ലയിലെ പാർട്ടി ഗുണ്ടയടക്കമുള്ള പത്തിരുപത് എണ്ണം കഴിഞ്ഞ നാൽപ്പത്തിയാറ് ദിവസമായി ജയിലിലാണ്;വിജയന്റെ, പാർട്ടി മെമ്പർ പോലുമല്ലാത്ത മകൾ, ഒരു വിവാദ വ്യവസായിയുടെ കയ്യിൽ നിന്ന് അവിഹിതമായി പണം  (4 hours ago)

ട്രംപിനെതിരെ ശക്തമായ നീക്കം... രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാൻറെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ ; ജനവാസമേഖലയിലും ആക്ര  (4 hours ago)

Malayali Vartha Recommends