പച്ചഷര്‍ട്ടും ചുവന്നകോട്ടും, വിചിത്രവേഷത്തില്‍ കോടതിയിലേക്ക്; സിപിഎമ്മുകാരെ ഞെട്ടിച്ച് അഭിഭാഷകന്റെ മാസ്എന്‍ട്രി; പിണറായിയെ വലിച്ചൊട്ടിച്ച് വ്യത്യസ്ത പ്രതിഷേധം..

കറുത്ത മാസ്‌കിന് നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് അഭിഭാഷകന്‍ രാജേഷ് വിജയന്‍ രംഗത്ത്. തന്റെ കറുത്ത വക്കീല്‍ യൂണിഫോമിന് കളര്‍ അടിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചാണ് അഭിഭാഷകന്‍ വേറിട്ട പ്രതിഷേധം തീര്‍ത്തത്. ബാര്‍ കൗണ്‍സില്‍ ക്ഷമിക്കണമെന്നും, നാളേം മറ്റന്നാളുമൊക്കെ മുഖ്യമന്ത്രി എറണാകുളത്തുള്ളത് കൊണ്ടാണ് ഇങ്ങനെ വസ്ത്രം ധരിച്ചത്. വേറെ വഴിയില്ല എന്നുമാണ് ചിത്രം പങ്കുവെച്ച ശേഷം രാജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
പച്ച നിറത്തിലുള്ള ഷര്‍ട്ടും, ചുവന്ന കോട്ടും മജന്ദ നിറത്തിലുള്ള പാന്റുമാണ് അദ്ദഹം ധരിച്ചിരുന്നത്. മാത്രമല്ല അദ്ദേഹത്തിന്റെ ഷൂവിനും പച്ചയും നീലയുമാണ് നിറം. അദ്ദേഹത്തിന്റെ ചിത്രവും കുറിപ്പും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയ പോലീസ് നടപടി വിവാദമാവുകയാണ്. ഇന്നലെയും മിനിഞ്ഞാന്നുമായി നിരവധി പ്രതിഷേധ പരപിപാടികളാണ് സംസ്ഥാനത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇന്നലെ തവനൂരില്‍ മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മിനിഞ്ഞാന്ന് കോട്ടയത്തും കൊച്ചിയിലും മുഖ്യമന്ത്രി പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സാധാരണക്കാരെ മണിക്കൂറുകളോളം ബുദ്ധിമുട്ടിലാക്കിയതും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ജന ജീവിതെത്തെ സാരമായി ബാധിക്കുന്ന രീതിയിലായിരുന്നു പോലീസ് നടപടികള്‍. വഴിയേ പോലും കറുത്ത ഷര്‍ട്ട് ഇട്ട് നടക്കാനോ, കറുത്ത നിറമുള്ള മാസ്‌ക് ഉപയോഗിക്കാനോ അനുവദിച്ചിരുന്നില്ല.
ഇത്തരത്തിലുള്ള വിചിത്ര നിയമങ്ങള്‍ക്കെതിരെ ശക്തമായാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരും സിനിമാ താരങ്ങളും വരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് അവറില്‍ അവതാരകനായ വിനു വി ജോണിന്റെ പ്രതിഷേധമാണ് അതില്‍ എടുത്ത് പറയേണ്ടത്. കറുപ്പ് ഷര്‍ട്ട് ഇട്ടുകൊണ്ടാണ് അദ്ദേഹം ന്യൂസ് അവറില്‍ പ്രത്യക്ഷപ്പെട്ടത്.
തനിക്ക് കറുപ്പ് ഷര്‍ട്ട് ഇഷ്ടമാണ്.. നോരത്തെയും കറുപ്പ് ഷര്‍ട്ട് ധരിച്ച് വാര്‍ത്ത വായിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നു കറുപ്പ് ഇട്ടത് പ്രതിഷേധ സൂചകമായിട്ടാണ് എന്ന് പറഞ്ഞുകൊണ്ടാണ് വിനു ഇന്നലെ ചര്‍ച്ച തുടങ്ങിയത്. വിനുവിന് പുറമെ ചില കോണ്‍ഗ്രസ് നേതാക്കളും കറുപ്പ് ധരിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. മറ്റു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളാണ് കറുത്ത ഷര്‍ട്ട് ധരിച്ച് എത്തിയത്. മാതൃഭൂമിയില്‍ ജ്യോതികുമാര്‍ ചാമക്കാലയും 24 ന്യൂസില്‍ രാഹുല്‍ മാങ്കൂട്ടവും കറുത്ത വസ്ത്രം ധരിച്ചെത്തി. പ്രതിഷേധ സൂചനയെന്നോണമാണ് കറുത്ത വസ്ത്രം ധരിച്ചതെന്ന് അവര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.
കൂടാതെ പി.സി.ജോര്‍ജും മകന്‍ ഷോണും അടങ്ങുന്ന ജനപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തി. കറുത്ത മാസ്‌ക് ധരിച്ചാണ് ഇവര്‍ പ്രതിഷേധിച്ചത്.
ഇവര്‍ക്കെല്ലാം പുറമെ നടന്‍ മോഹന്‍ലാലും പ്രതിഷേധം അറിയിച്ചിരുന്നു. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു ചിത്രം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ചിത്രത്തിന് താഴെ അദ്ദേഹത്തിന്റെ ആരാധകര്‍ പിണറായിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കൂടാതെ ജോയ് മാത്യു, ഹരീഷ് പേരടി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.
ജനങ്ങള്‍ ബുദ്ധിമുട്ടിലായാലും പ്രതിഷേധങ്ങള്‍ നടത്തിയാലും ഞങ്ങള്‍ ഇങ്ങനാണ് ഭായ് എന്നുള്ള സിപിഎമ്മുകാരുടെ പതിവ് രീതിക്ക് ഒരു മാറ്റവും വന്നട്ടില്ല എന്നാണ് ഈ സംഭവങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha