അളമുട്ടിയാല്‍ ചേരയും... എന്ന അവസ്ഥയില്‍ സുരേഷ് ഗോപി കേന്ദ്രത്തിനെതിരെ

സിനിമയില്‍ തീപ്പൊരി ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ അമ്മാനമാടിയ സുരേഷ് ഗോപിക്ക് ഇപ്പോള്‍ ഒന്നിനും മേലാത്ത അവസ്ഥ. സിനിമയെ തള്ളിയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. ഇപ്പോള്‍ മനസ്സിലായി സിനിമയിലേക്കാള്‍ വലിയ നടന്‍മാരാണ് രാഷട്രീയക്കാരെന്ന്. ഇനി ഒട്ട് സിനിമയും മേല. വെറുതേ ഇരുന്ന ആളെ വിളിച്ചിറക്കിയിട്ട് ഒടുക്കം ഒന്നുമില്ലെന്ന പണി കാണിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തോട് സുരേഷ് ഗോപിക്ക് അതൃപ്തി. മറുപടി പറഞ്ഞ് താരം മടുത്തു. വിളി വല്ലതും എത്തിയോ എന്ന് പിറകെ നടന്നല്ലേ മാധ്യമങ്ങളുടെ ചോദ്യം. ആരുടെയായാലും സഹികെടും.
താന്‍ സ്ഥാനമാനങ്ങള്‍ ചോദിച്ച് ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇങ്ങോട്ട് താത്പര്യം ചോദിച്ച് എത്തിയതാണെന്ന വിശദീകരണവുമായി സുരേഷ് ഗോപി രംഗത്ത്. ദേശീയ ചലച്ചിത്ര വികസന സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് തന്നോട് താല്‍പ്പര്യം ചോദിച്ചത് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെന്ന് സുരേഷ്‌ഗോപി. താന്‍ താല്‍പ്പര്യം അറിയിച്ച് കാത്തിരിക്കുകയാണെന്നും ഇനി വരുന്നിടത്ത് വെച്ചു കാണാമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ദേശീയ ചലച്ചിത്ര വികസന സമിതി ചെയര്‍മാന്‍ പദവിയുമായി ബന്ധപ്പെട്ട് വിവാദം പുകയുന്ന സാഹചര്യത്തിലാണ് സുരേഷ്‌ഗോപി തന്നെ രംഗത്ത് വന്നത്.
കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രാജീവ് നാഥ് വഴിയാണ് ഇത്തരം ഒരു ഓഫര്‍ വന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ധന്‍രാജില്‍ നിന്നും വിവരമറിഞ്ഞ് രാജീവ് നാഥ് തന്നെ ബന്ധപ്പെട്ട് ഇക്കാര്യം സൂചിപ്പിക്കുകയും കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് തന്നെ വിളിക്കുമെന്നും അറിയിച്ചു.
പിന്നാലെ തന്നെ വിളിച്ച കേന്ദ്രമന്ത്രി മേയ് 18ന് ദില്ലിയില്‍ പോയി അരുണ്‍ ജെയ്റ്റ്‌ലിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൂടിക്കാഴ്ചയില്‍ ചെയര്‍മാന്‍ പദവി ഏറ്റെടുക്കാന്‍ താത്പര്യം ഉണ്ടോ എന്ന് ചോദിച്ചത് അരുണ്‍ ജെയ്റ്റ്‌ലിയാണ്. ആലോചിച്ച് പറയാമെന്നായിരുന്നു തന്റെ മറുപടി. പിന്നീട് താല്‍പര്യം അറിയിക്കുകയും ചെയ്തു. ഇത്രയുമാണ് ഇക്കാര്യത്തില്‍ നടന്നത്.
തന്നെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചതിന് ഇത്രയും തെളിവുകള്‍ തന്റെ കയ്യിലുണ്ട്. ഇനി ചെയര്‍മാന്‍ ആരാകുമെന്നത് വരുമ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍എഫ്ഡിസി ചെയര്‍മാന്‍ നിയമനം സംബന്ധിച്ച് ആരെയും നിയമിക്കുകയോ സാധ്യതയുള്ളവരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയോ ചെയ്തിട്ടില്ലെന്നായിരുന്നു ബുധനാഴ്ച പുറത്തുവന്ന വാര്‍ത്ത. താരം ശരിക്കും പെട്ടെന്നു പറഞ്ഞാമതിയല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























