ദീപ നിഷാന്തിന് പിന്തുണയുമായി ചെന്നിത്തല

ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിഷാന്തിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കരുതെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ചെന്നിത്തല അറിയിച്ചു.
വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു എന്നാരോപിച്ച് ടീച്ചറെ ക്രൂശിക്കുന്നത് ഒട്ടും ശരിയായ നടപടിയല്ലെന്നും പോസ്റ്റില്‍ അദ്ദേഹം പറയുന്നു.
ടീച്ചര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമാണ് ഉണ്ടായതെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി ഭാസ്‌കരന്‍ നായര്‍ പറഞ്ഞതെന്നും ചെന്നിത്തല വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























