ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍..... എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ... ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി, ഫലമറിയാന്‍.....

ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍..... എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ...ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി, പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിലൂടെ പരീക്ഷാഫലമറിയാം.
എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്സൈറ്റായ keralaresults.nic.in ല്‍ പരീക്ഷാഫലം ലഭിക്കും. പരീക്ഷാ ഭവന്റെ pareekshabhavan.kerala.gov.in ല്‍ നിന്ന് ഫലമറിയുന്നതിനൊപ്പം മാര്‍ക്ക്ലിസ്റ്റ് ഡൗണ്‍ലോഡും ചെയ്യാം.
പരീക്ഷാഫലം വിദ്യാര്‍ഥികള്‍ക്ക് എന്നീ വെബ്സൈറ്റുകളില്‍ പരിശോധിക്കാം. മാര്‍ക്ക്ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. മുന്‍വര്‍ഷങ്ങളിലേതുപോലെ പത്ത് മണിയോടെ വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകുമെന്നാണ് സൂചന.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടന്നത്. 4,26,999 വിദ്യാര്‍ഥികള്‍ റെഗുലര്‍ വിഭാഗത്തിലും 408 പേര്‍ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതി. 2021ലെ എസ്.എസ്.എല്‍.സി പരീക്ഷാ വിജയശതമാനം 99.47 ശതമാനമായിരുന്നു
പരീക്ഷാഫലം എങ്ങനെ അറിയാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ pareekshabhavan.kerala.gov.in
ഹോംപേജില്‍, ' 2022'എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക. എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും. ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം
അതേസമയം പ്ലസ്ടു ഫലം ജൂണ്‍ 20-നകം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവന്‍ കുട്ടി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു
"
https://www.facebook.com/Malayalivartha