സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് അറസ്റ്റില്‍

ബെംഗളൂരുവില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുന്നത് പതിവാക്കിയ മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളൂരു ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍ അജികുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ഹെബ്ബഗൊഡി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്. നഗരത്തിലെ റസിഡന്‍ഷ്യല്‍ ലെയ്‌നുകളില്‍ വീടുകളുടെ പുറത്തും ബാല്‍ക്കണിയിലും ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ അമല്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























