തീപ്പൊരി പ്രകടനം..!35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസ്

ന്യൂസീലൻഡിനെതിരായ ഒന്നാം ടി20-യിൽ ശ്രദ്ധേയമായത് ഓപ്പണർ അഭിഷേക് ശർമയുടെ ഇന്നിങ്‌സാണ്. ഇന്നിങ്‌സിൽ വെറും 35 പന്തുകൾ നേരിട്ട അഭിഷേക് എട്ടു സിക്‌സും അഞ്ച് ഫോറുമടക്കം 84 റൺസെടുത്തു. വെറും 22 പന്തിൽനിന്നായിരുന്നു താരത്തിന്റെ അർധ സെഞ്ചുറി. ഇതോടെ ടി20-യിൽ മറ്റൊരു റെക്കോഡും അഭിഷേക് സ്വന്തം പേരിലാക്കി.
അന്താരാഷ്ട്ര ടി20-യിൽ ഇരുപത്തഞ്ചോ അതിൽ കുറവോ പന്തുകളിൽ ഏറ്റവും കൂടുതൽതവണ അർധസെഞ്ചുറി നേടിയ താരമെന്ന റെക്കോഡാണ് അഭിഷേകിന് സ്വന്തമായത്. ഇത് എട്ടാംതവണയാണ് ഇരുപത്തഞ്ചോ അതിൽ കുറവോ പന്തുകളിൽ അഭിഷേക് അർധ സെഞ്ചുറി തികയ്ക്കുന്നത്. ഏഴുതവണവീതം ഈ നേട്ടത്തിലെത്തിയ സൂര്യകുമാർ യാദവ്, ഫിൽ സാൾട്ട്, എവിൻ ലൂയിസ് എന്നിവരെ പിന്നിലാക്കിയാണ് അഭിഷേകിന്റെ നേട്ടം.
https://www.facebook.com/Malayalivartha

























