കോട്ടയം ബസേലിയോസ് കോളജില്‍ ബീഫ് ഫെസ്റ്റ്

ബസേലിയോസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബീഫ് ഫെസ്റ്റ് കോളജ് കാമ്പസിനു പുറത്തു നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതിനാല്‍ റോഡിലാണ് പരിപാടി നടത്തിയത്. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
ബുധനാഴ്ച സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനിടെ അനിഷ്ട സംഭവങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് 10 എസ്എഫ്‌ഐ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























