കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.... ഹെല്‍മെറ്റില്ലാത്ത യാത്രയുള്‍പ്പെടെയുള്ള ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ലൈസന്‍സ് മരവിപ്പിക്കും

കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.... ഹെല്‍മെറ്റില്ലാത്ത യാത്രയുള്‍പ്പെടെയുള്ള ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ലൈസന്‍സ് മരവിപ്പിക്കും.
ചെറിയ നിയമലംഘനങ്ങള്‍ക്കുപോലും ഡ്രൈവിംഗ് ലൈസന്‍സ് മരവിപ്പിക്കുന്നതടക്കമുള്ള കടുത്ത നടപടിയെടുക്കാന്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ മാര്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന് നിര്‍ദ്ദേശം നല്‍കി. വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് നടപടി.
ഇരുചക്രവാഹനങ്ങളില്‍ ഒരേസമയം മൂന്നുപേര്‍ സഞ്ചരിക്കുക, ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗത്തില്‍ വാഹനം ഓടിക്കുക, ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചു ഡ്രൈവ് ചെയ്യുക, പരിശോധിക്കാനൊരുങ്ങുമ്പോള്‍ വാഹനം നിറുത്താതെ പോവുക, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് തുടങ്ങിയവയ്ക്ക് ആദ്യം പിഴ ഈടാക്കുകയും തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് മരവിപ്പിക്കുകയും ചെയ്യും.
ഇതിന്റെ ഭാഗമായി പരിശോധനകളും നടപടികളും ശക്തമാക്കും. ഇപ്പോള്‍ ഈ നിയമലംഘനങ്ങള്‍ക്കെല്ലാം പിഴയീടാക്കുകയാണ് ചെയ്യുന്നത്.
" f
https://www.facebook.com/Malayalivartha