മൂന്നാര്‍ സമരത്തിനിടെ ആത്മഹത്യശ്രമം

തോട്ടം തൊഴിലാളികളുടെ സമരത്തിനിടെ മൂന്നാറില്‍ തൊഴിലാളി സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാങ്കുളത്തിനു സമീപം സൗത്ത് ലക്ഷ്മി എസ്റ്റേറ്റിലാണ് ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച സമുദ്രക്കനി എന്ന തൊഴിലാളി സ്ത്രീയെ കൂടെയുണ്ടായിരുന്നവര്‍ തടയുകയായിരുന്നു. ഇവര്‍ ശരീരത്തു മണ്ണെണ്ണയൊഴിച്ചതിനു പിന്നാലെ ഒപ്പമുണ്ടായിരുന്നവര്‍ ദേഹത്തു വെള്ളമൊഴിച്ചും കന്നാസ് പിടിച്ചുവാങ്ങിയതിനാലും ദുരന്തം ഒഴിവാകുകയായിരുന്നു.
https://www.facebook.com/Malayalivartha
























