സാഹിത്യ നൊബേല്‍ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്

ബലാറസ് സാഹിത്യകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിനു സാഹിത്യത്തിനുള്ള 2015-ലെ നൊബേല്‍ പുരസ്‌കാരം ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന പതിമൂന്നാമത് വനിതയാണ് 67 വയസുകാരിയായ സ്വെറ്റ്‌ലാന. 2013-ല്‍ കാനേഡിയന്‍ സാഹിത്യകാരി ആലീസ് മുണ്‍റോയാണ് ഏറ്റവും ഒടുവില്‍ പുരസ്‌കാരം നേടിയ വനിത.
നമ്മുടെ കാലത്തിന്റെ സഹനവും ധൈര്യവുമാണു സ്വെറ്റ്‌ലാനയുടെ രചനകളെന്നു പുരസ്‌കാര സമിതി വിലയിരുത്തി. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയായ സ്വെറ്റ്‌ലാന കടുത്ത റഷ്യന്‍ വിമര്‍ശകയായാണ് അറിയപ്പെടുന്നത്.
1962 മേയ് 31-നു യുക്രെയിനിലാണു സ്വെറ്റ്‌ലാന ജനിച്ചത്. പിതാവ് ബലാറസ് പൗരനും മാതാവ് യുക്രെയിന്‍ വംശജയുമായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം പ്രാദേശിക മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു തുടങ്ങി. രണ്ടാം ലോക മഹായുദ്ധം, സോവിയറ്റ്-അഫ്ഗാന്‍ യുദ്ധം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ചേര്‍ണോബില്‍ ദുരന്തം എന്നിവയെക്കുറിച്ചുള്ള രചനകളാണു സ്വെറ്റ്‌ലാനയെ ശ്രദ്ധേയയാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























