തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ നില അതീവഗുരുതരം

കോട്ടയത്ത് തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മയുടെ നില അതീവഗുരുതരം. അയര്‍ക്കുന്ന സ്വദേശിയായ വീട്ടമ്മയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ മാസം 11നാണ് ഇവര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. സെപ്റ്റംബര്‍ 11ന് ഒരു മരണവീട്ടില്‍ പോയി മടങ്ങുമ്പോഴാണ് പള്ളിക്കാത്തോടിന് സമീപം വീട്ടമ്മയ്ക്ക് തെരുവ് നായയുടെ കടിയേല്കുന്നത്. മറ്റ് മൂന്നു പേരെയും ഇതേ നായ കടിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ആദ്യ രണ്ട് പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തശേഷമാണ് നില വഷളായത്.
കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സുഷ്മന നാഡിയുടെയും തലച്ചോറിന്റെയും പ്രവര്‍ത്തനം തകരാറിലാണ്. കൃത്രിമ ശാസോഛ്വാസവും നല്‍കുന്നുണ്ട്. വീട്ടമ്മയുടെ നില അതീവഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ വീട്ടമ്മയുടെ നില ഗുരുതരാവസ്ഥയിലായത് പേവിഷ ബാധകൊണ്ടാണോ എന്ന് പൂര്‍ണമായും ഉറപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍. നിലവില്‍ നടത്തിയ പരിശോധനകളിലൊന്നും പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ടി ജി വര്‍ഗീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























