മൂന്നാറില്‍ സമരത്തിനിടെ തൊഴിലാളിസ്ത്രീ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍നടന്ന വഴിതടയല്‍ സമരത്തിനിടെ തൊഴിലാളി സ്ത്രീ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കെ.ഡി.എച്ച്.പി. കമ്പനിയിലെ ലക്ഷ്മിസൗത്ത് ഡിവിഷനില്‍ സമുദ്രകനിയാണ് (42) ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാഴാഴ്ച നടത്തിയ വഴിതടയലിനിടയില്‍ ഉച്ചയ്ക്ക് 12നാണ് സംഭവം. കൂലി കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. വഴിതടയലിനിടയില്‍ കൈയിലുണ്ടായിരുന്ന ജാറിലെ മണ്ണെണ്ണ ഇവര്‍ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ മറ്റുതൊഴിലാളികള്‍ അവരുടെമേല്‍ വെള്ളംഒഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഐ.എന്‍.ടി.യു.സി. യൂണിയനില്‍പ്പെട്ട തൊഴിലാളിയാണിവര്‍.
ഇതിനിടെ തുറന്നിരുന്ന കടകളെല്ലാം പൊമ്പളൈഒരുമൈ പ്രവര്‍ത്തകര്‍ അടപ്പിച്ചതോടെ സമരം ഹര്‍ത്താലായി. ഐക്യട്രേഡ് യൂണിയനുകള്‍ നടത്തിയ വഴിതടയല്‍സമരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച മൂന്നാര്‍ നിശ്ചലമായി. വിനോദസഞ്ചാരികള്‍ക്കടക്കം ഭക്ഷണമോ വെള്ളമോ കിട്ടിയില്ല. ബുധനാഴ്ചത്തെ പി.എല്‍.സി.യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെമുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വഴിതടയല്‍ ആരംഭിച്ചത്.
പൊമ്പളൈ ഒരുമൈ ബുധനാഴ്ച രാത്രിതന്നെ ടൗണിലിറങ്ങി വ്യാപാരികളോട് കടകളടച്ച് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാവിലെ 6 മുതല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ വഴിയില്‍ കല്ലുംതടിയുമിട്ട് വാഹനങ്ങള്‍ തടഞ്ഞിരുന്നു. സ്‌കൂള്‍കുട്ടികളുമായെത്തിയ വാഹനങ്ങള്‍ മാത്രമാണ് കടത്തിവിട്ടത്. രാവിലെ എട്ടുമണിയോടെ പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ കുത്തിയിരുന്ന് മുദ്രാവാക്യംവിളി തുടങ്ങി. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ചേര്‍ന്നതോടെ വലിയ ജനക്കൂട്ടമായി. ഐക്യട്രേഡ് യൂണിയനുകളുടെ സത്യാഗ്രഹം ഏഴാംദിനമായ വ്യാഴാഴ്ചയും തുടര്‍ന്നു. സമരം വെള്ളിയാഴ്ചയും തുടരുമെന്ന് ഇരുവിഭാഗവും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























