ട്രെയിനില്‍ പാഴ്‌സലായി കടത്തി കൊണ്ടുവന്ന 12.5 ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ റെയില്‍വേ പോലീസ് പിടികൂടി

ട്രെയിനില്‍ പാഴ്‌സലായി കടത്തി കൊണ്ടുവന്ന പുകയില ഉത്പനങ്ങള്‍ളുടെ വന്‍ ശേഖരം റെയില്‍വേ പോലീസ് പിടികൂടി. രണ്ട് വലിയ കെട്ടുകളിലായി കൊണ്ടുവന്ന ഇവയ്ക്ക് പന്ത്രണ്ടര ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.
ഇവ ഏറ്റുവാങ്ങാന്‍ എത്തിയ ഉത്തര്‍പ്രദേശ് ആജംഘട്ട് മഹാരാജഗഞ്ച് ജമീല്‍പ്പൂര്‍ സ്വദേശി രവീന്ദ്രന്‍ സ്വാമറിനെ (27) അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ കോഡ്പ, കെ.പി. ആക്ടിലെ 118 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കഴിഞ്ഞ പത്തുവര്‍ഷമായി താമരശ്ശേരി, വയനാട് ഭാഗങ്ങളിലേക്ക് ഇത്തരത്തില്‍ പുകയില ഉത്പന്നങ്ങള്‍ എത്തിക്കാറുണ്ടെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
റെയില്‍വേ എസ്.ഐമാരായ കെ.കെ.ശശിധരന്‍, രാജേന്ദ്രന്‍, സ്‌ക്വാഡ് അംഗങ്ങളായ എന്‍.കെ.മണി, സതീഷ് കുമാര്‍, സുരേഷ് കുമാര്‍, വേണു, പ്രസന്നകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























