സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ഇരുകാലുകളും തളര്‍ന്ന യുവാവിനെ പിതാവ് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വികലാംഗനായ യുവാവിനെ പിതാവ് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി. പെരുമ്പല്ലൂര്‍ തെക്കേടത്ത് പുത്തന്‍പുര കൃഷ്ണകുമാറി(35)നെയാണ് പിതാവ് മണി നഗരമധ്യത്തില്‍ വച്ച് ആക്രമിച്ചത്. വ്യാഴാഴ്ച വൈകുന്നേരം കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപമായിരുന്നു സംഭവം.
പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഇരുകാലുകളും തളര്‍ന്ന കൃഷ്ണകുമാറിന് സൗജന്യമായി ലഭിച്ച മുച്ചക്രവാഹനത്തില്‍ ലോട്ടറി കച്ചവടം നടത്തുന്നതിനിടെയാണ് പിതാവ് ആക്രമിച്ചത്. കൈയില്‍കരുതിയിരുന്ന ചുറ്റികകൊണ്ട്് കൃഷ്ണകുമാറിന്റെ മൂക്കിനിടച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് മണിയെ പിന്തിരിപ്പിച്ചത്. ആക്രമണത്തില്‍ കൃഷ്ണകുമാറിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. രക്തം വാര്‍ന്നുകിടന്ന കൃഷ്ണകുമാറിനെ കെഎസ്ആര്‍ടിസി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് മണിയെ കസ്റ്റഡിയിലെടുത്തു.
കൃഷ്ണകുമാറിന് അവകാശപ്പെട്ട സ്ഥലത്തിന്റെ ഓഹരി ആവശ്യപ്പെട്ടെങ്കിലും ഇത് നല്‍കാന്‍ മണി തയാറായിരുന്നില്ല. ഇതേ തുടര്‍ന്ന് കൃഷ്ണകുമാര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് മണിയെ വിളിപ്പിച്ചതിന്റെ വൈരാഗ്യമാണ് മകനെ പരസ്യമായി ആക്രമിക്കാന്‍ കാരണമായതെന്ന് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























