ആയുര്‍വേദ ആശുപത്രിയില്‍ വയോജനങ്ങള്‍ക്കുള്ള മരുന്നു വിതരണം തടസ്സപ്പെട്ടു

പൂജപ്പുര പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രിയിലെ വയോജനങ്ങള്‍ക്കായുള്ള സൗജന്യ മരുന്നു വിതരണം തടസ്സപ്പെട്ടതായി പരാതി. വയോജനങ്ങള്‍ക്കു സൗജന്യ ചികില്‍സയും മരുന്നും നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രത്യേക ഫണ്ടില്‍ നിന്നാണു കഴിഞ്ഞ വര്‍ഷം ചികില്‍സയും മരുന്നുകളും നല്‍കി തുടങ്ങിയത്.
കഴിഞ്ഞ രണ്ടു മാസമായി മരുന്നു വിതരണം മുടങ്ങിയതായാണ് ആക്ഷേപം.ഇവിടെ ചികില്‍സയ്‌ക്കെത്തുന്ന വയോജനങ്ങള്‍ക്കു കഷായം, പൊടികള്‍, അരിഷ്ടം, തൈലങ്ങള്‍, ചൂര്‍ണങ്ങള്‍ എന്നിവ സൗജന്യമായിരുന്നു.
ഇവരെ കൂടാതെ 500 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും സൗജന്യമായി മരുന്നുകള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലായ സ്ഥിതിയിലാണ്.
കഴിഞ്ഞ വര്‍ഷം ലഭിച്ച ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപയുടെ മരുന്ന് കഴിഞ്ഞ വര്‍ഷം തന്നെ വാങ്ങിയിരുന്നു. ബാക്കി ഉണ്ടായിരുന്ന 22 ലക്ഷം രൂപയ്ക്കു രോഗികള്‍ക്കു സൗജന്യ ഭക്ഷണവും അടിസ്ഥാന സൗകര്യ വികസനവും ഒരുക്കി.
ഇനിയുള്ള 28 ലക്ഷം രൂപയ്ക്കു മരുന്നു വാങ്ങാന്‍ കരാര്‍ നല്‍കിയെന്നും അടുത്ത ആഴ്ച സൗജന്യ മരുന്നു വിതരണം ആരംഭിക്കുമെന്നും ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. അശോക് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























