പോലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞു തട്ടിപ്പ് : യുവതിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചമഞ്ഞു സമ്പന്നരെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘം അറസ്റ്റില്‍. നര്‍കോട്ടിക് ബ്യൂറോയുടെ ഡിഐജി വേഷംകെട്ടി തട്ടിപ്പുനടത്തിയിരുന്ന എരൂര്‍ ദര്‍ഹം റോഡ് നാരായണീയത്തില്‍ നാരായണദാസ് (46), സഹായികളായ എരൂര്‍ പിഷാരികോവില്‍ ശ്രീദുര്‍ഗയില്‍ സായ്ശങ്കര്‍ (23), പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴചള്ളത്ത് ഷമീര്‍ (35), പെരുമ്പാവൂര്‍ ഗുല്‍മോഹര്‍ വീട്ടില്‍ മയൂഖി (22), വൈറ്റില തൈക്കൂടം തോപ്പുപറമ്പില്‍ ഡിബിന്‍ (21) എന്നിവരെയാണു തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
മയൂഖിയെ ഉപയോഗിച്ചു സമ്പന്നരെ പ്രലോഭിപ്പിച്ചു ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയിരുന്നത്. തൃപ്പൂണിത്തുറ മാമല സ്വദേശിയായ കരിങ്കല്‍ ക്വാറി ഉടമ തൃക്കാക്കര അസി. കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ ബൈജു എം. പൗലോസും സംഘവും പ്രതികളെ കുടുക്കിയത്. കാര്‍ മോഷണ കേസ് പരമ്പരയിലെ പ്രതി കൂടിയാണു നാരായണദാസ്.
ക്വാറി ഉടമ ആഡംബര കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നറിഞ്ഞ് അത്തരം കാറുകള്‍ വാങ്ങി നല്‍കുന്ന ഏജന്റായാണു മയൂഖി ബന്ധം സ്ഥാപിച്ചത്. ബെംഗളൂരുവില്‍ കാര്‍ പ്രദര്‍ശനം നടക്കുന്നിടത്തുനിന്നു കുറഞ്ഞ വിലയ്ക്കു കാര്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തു ക്വാറിയുടമയ്‌ക്കൊപ്പം വിമാനത്തില്‍ ബെംഗളൂരുവിലെത്തി. തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ നാരായണദാസിന്റെ ഫ്‌ലാറ്റിലെത്തിച്ച് കൊക്കെയ്ന്‍ എന്ന വ്യാജേന മൈദപ്പൊടി നിറച്ച പാക്കറ്റ് നല്‍കി. തൊട്ടുപിന്നാലെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ നാരായണദാസും സംഘവും ഫ്‌ലാറ്റിലെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്തതായി അഭിനയിക്കുകയുമായിരുന്നു.
കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ രണ്ടു കോടി രൂപ വേണമെന്നും 25 ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കൊടുക്കാമെന്ന ഉറപ്പില്‍ നാട്ടിലെത്തിയ ക്വാറിയുടമ പൊലീസില്‍ പരാതിപ്പെട്ടു. ഇതിനിടെ, ബെംഗളൂരുവില്‍നിന്നു ക്വാറിയുടമയ്‌ക്കൊപ്പം വിമാനത്തില്‍ കൊച്ചിയിലെത്തിയ സായ്ശങ്കര്‍ സംഘത്തിലെ മറ്റുള്ളവരറിയാതെ അഞ്ചുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക നല്‍കാമെന്നു പറഞ്ഞ് സായ്ശങ്കറിനെ ക്വാറിയുടമ തൃപ്പൂണിത്തുറയിലേക്കു വിളിച്ചുവരുത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നാരായണദാസ് ഉള്‍പ്പെടുന്ന സംഘം മുന്‍കൂര്‍ തുക വാങ്ങാനായി കാര്‍ മാര്‍ഗം ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ടെന്നു സായ്ശങ്കറില്‍നിന്നു വിവരം ലഭിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് പൊലീസ് കാര്‍ പിന്തുടര്‍ന്നു. കളമശേരിയില്‍ കൃത്രിമ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് കാര്‍ തടഞ്ഞു മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ആധുനിക വോക്കിടോക്കി, മൂന്ന് വിലങ്ങ്, ഇരുപതോളം മൊബൈല്‍ ഫോണുകള്‍, കര്‍ണാടക പൊലീസ് ഉപയോഗിക്കുന്ന തരം പൊലീസ് യൂണിഫോമുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വ്യാജ െ്രെഡവിങ് ലൈസന്‍സുകള്‍ തുടങ്ങിയവ കാറില്‍നിന്നു പിടിച്ചെടുത്തു.
മയൂഖിയെ ഉപയോഗിച്ച് തൃപ്പൂണിത്തുറയിലെ ഒട്ടേറെ സമ്പന്നരില്‍നിന്നു പണം തട്ടിയതായി നാരായണദാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സ്വാധീനിക്കാന്‍ കഴിയുന്ന സമ്പന്നരെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘത്തിനു കൈമാറിയിരുന്ന ചോറ്റാനിക്കര സ്വദേശി സുധീറും പൊലീസ് കസ്റ്റഡിയിലായിട്ടുണ്ടെന്നാണു വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























