ഞങ്ങളൊന്നും അറിഞ്ഞിട്ടില്ലേ... രാജ്യമൊട്ടാക്കെ ബീഫ് വിവാദം ചര്‍ച്ച ചെയ്യുമ്പോഴും അതൊന്നും കാണാതെ കേരളത്തില്‍ മാംസ വ്യാപാരികള്‍

ലോകമെമ്പാടും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് ബീഫ് വിവാദം. ബീഫ് നിരോധിക്കണമെന്ന് ഒരു വശം, വേണ്ടെന്ന് മറ്റൊരു പക്ഷക്കാര്‍. ബീഫ് വിവാദം ഏറെ ചര്‍ച്ച ചെയ്യുമ്പോഴും ഞങ്ങളൊന്നും അറിഞ്ഞിട്ടില്ലേ എന്ന മട്ടിലാണ് കേരളത്തിലെ മാംസവില്‍പ്പനക്കാര്‍. ബീഫ് കഴിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കേരളത്തിലെ മാംസവില്‍പ്പന കുത്തനെ വര്‍ദ്ധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് 2009 10 വര്‍ഷത്തില്‍ മാംസത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനം 322 മെട്രിക് ടണ്ണായിരുന്നു.
ഇത് 2013 14 വര്‍ഷത്തില്‍ 416 മെട്രിക് ടണ്ണായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ കണക്കാക്കുന്നത്. ഈ വര്‍ഷം ഇത് 582 മെട്രിക് ടണ്ണായും 2020ല്‍ 652 മെട്രിക് ടണ്ണായും ഉയരുമെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്‌ണോമിക് റിസര്‍ച്ചിന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നത്. മാംസത്തിന്റെ വില്‍പ്പന ഉയര്‍ന്നിട്ടുണ്ടെന്നാണ് മാംസ വ്യാപാരികള്‍ അവകാശപ്പെടുന്നത്. അതൊടൊപ്പം തന്നെ പാലിന്റെയും വില്‍പ്പനയും ഉയര്‍ന്നതായാണ് വ്യക്തമാക്കുന്നത്. വിവിധ പദ്ധതികളുടെ ഫലമായി വ്യാവസായികാടിസ്ഥാനത്തില്‍ മാടുകളെ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.
ഓരോ വര്‍ഷം കഴിയുന്തോറും മാംസത്തിന്റെ വില്‍പ്പന ഉയരുകയാണെന്നും കന്നുകാലി വ്യാപാരികള്‍ അവകാശപ്പെടുന്നു. രാജ്യത്തൊട്ടാകെ എത്ര വലിയ വിവാദം ഉണ്ടായാലും കേരളത്തിലെ ബീഫ് വില്‍പ്പനയെ അത് ബാധിച്ചിട്ടില്ല.44 പ്രധാന കന്നുകാലി ചന്തകളാണുള്ളത്. ശരാശരി 3500 കന്നുകാലികളെ ഒരു ദിവസം വില്‍പ്പന നടത്തുന്നു. 130 കിലോതൂക്കമുള്ള കന്നുകാലികളെ 15,000രൂപവരെ നല്‍കിയാണ് വ്യാപാരികള്‍ വാങ്ങുന്നത്. കാളയാണ് വില്‍പ്പനയില്‍ മുന്നില്‍. ഒരുദിവസം 3,50,000 കിലോഗ്രാം മാട്ടിറച്ചിവില്‍പ്പന നടക്കുന്നു.
90 ശതമാനം കന്നുകാലികളുംവരുന്നത് തമിഴ്‌നാട്,ബിഹാര്‍,ആന്ധ്ര,ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. അഞ്ച് ലക്ഷത്തോളം പേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. ക്രിസ്മസ് , റംസാന്‍, പോലുള്ള ആഘോഷങ്ങളിലാണ് ബീഫിന് വില്‍പ്പന കൂടുതല്‍. ബീഫ് വിവാദം ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടില്ലെന്നാണ് ഹോട്ടലുടമ വ്യക്തമാക്കുന്നത്. കച്ചവത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതില്‍ വര്‍ധനവുണ്ടെങ്കിലും വീടുകളില്‍ വളര്‍ത്തുന്ന പശുക്കളുടെ എണ്ണവും പോത്തുകളുടെ എണ്ണവും സംസ്ഥാനത്ത് ഓരോ വര്‍ഷവും കുറയുന്നതായാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്കുകളില്‍ വ്യക്തമാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























