തെരുവുനായ ആക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു

എറണാകുളം കാഞ്ഞിരമറ്റത്ത് തെരുവുനായ ആക്രമണം. മൂന്നുപേര്‍ക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് കൂടാതെ കഴിഞ്ഞാഴ്ച്ച കൊച്ചി പുതുവൈപ്പിനില്‍ മൂന്നാം ക്‌ളാസ് വിദ്യാര്‍ഥിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. അച്ഛനൊപ്പം സ്‌കൂളിലേയ്ക്ക് പോകവെയാണ് മൂന്നാം ക്‌ളാസുകാരന്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്. കാസര്‍ഗോഡ് മഞ്ചേശ്വരത്തും മൂന്ന് കുട്ടികള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാലും അഞ്ചും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത് . പുതുവെപ്പിനില്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ കുട്ടിയുടെ പരിക്ക് സാരമുള്ളതാണ്. വൈപ്പിനില്‍ തന്നെയാണ് മൂന്ന് പേര്‍ക്ക് കൂടി തെരുവ് നായയുടെ കടിയേറ്റത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























