മയൂഖി ഐപിഎസ് ആന്റ് പാര്‍ട്ടി സംഘടിപ്പിക്കുന്ന തട്ടിപ്പ് കം ബ്ലൂ ബ്ലാക്ക്‌മെയിലിംഗ്, കോടികള്‍ പോകുന്ന വഴിയറിയില്ല, സ്ത്രീകളെ വച്ച് നാരായണദാസ് ഉണ്ടാക്കിയത് കോടികള്‍

സ്ത്രീകളെ ഉപയോഗിച്ചുള്ള തട്ടിപ്പുകാരുടെ വിളനിലമായി കൊച്ചി മാറുന്നു. കൊച്ചിയില്‍ പിടിയിലായ നാരായണദാസും സംഘവും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പെങ്കിലും ഇവര്‍ നിരവധി ബ്ലൂബ്ലാക്ക്‌മെയിലിംഗ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ബിന്ധ്യ റുക്‌സാന കേസുകള്‍ ആണ് കേരളത്തില്‍ അവസാനം കോളിളക്കം ഉണ്ടാക്കിയ ബ്ലൂ ബ്ലാക്ക്‌മെയില്‍ കേസ്. സ്ത്രീകള്‍ കൂടുതലായി ഈ രംഗത്തേക്കു വരുന്നതാണ് പിന്നില്‍ നിന്ന് കളിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നത്. ഇവര്‍ നോട്ടം ഇടുന്നതാകട്ടെ വന്‍കിടക്കാരെയും. അവരാകുമ്പോള്‍ രണ്ടുണ്ട് നേട്ടം, കോടികള്‍ കിട്ടും പരാതി ഒട്ട് ഉണ്ടാവുകയുമില്ല. സ്ത്രീശബ്ദം കേട്ടാല്‍ വളയുന്നവരെയാണ് ഇവര്‍ കൂടുതലായും ലക്ഷ്യമിടുന്നത്. പഞ്ചാര രീതിയിലുള്ള സംസാരം കൂടിയാകുമ്പോള്‍ ആണുങ്ങള്‍ ഫ്‌ലാറ്റ്.
ആദ്യം നീറ്റ് പിന്നെ കഥ മാറും... പറന്ന് ബ്ലാഗ്ലൂരില്‍
മൊബൈല്‍ ഫോണില്‍ വിളിച്ച് ആദ്യം കാര്യങ്ങള്‍ ചോദിച്ച് നീറ്റായി സംസാരിക്കും. ഇടപാടുകാര്‍ക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിലാവും സംസാരം. കൊച്ചിയില്‍ കാറാണെങ്കില്‍ ചിലയിടത്ത് ഫ്‌ലാറ്റുകളുടെ ഇടനിലക്കാര്‍, ചിലപ്പോള്‍ ക്വാറി, ഒന്നുമില്ലെങ്കിലും ലോകത്തുള്ള സകല കാര്യത്തിനും ഇവര്‍ ഇടനിലക്കാരാകും. ചെറിയ ഇടപാടില്‍ കാര്യങ്ങള്‍ നടക്കും എന്ന് വിശ്വാസ്യത നേടിയെടുത്തശേഷം ഇവര്‍ തട്ടിപ്പിലേക്കു കടക്കും. നിമിഷങ്ങള്‍ക്കകം ബ്ലാഗ്ലൂരില്‍ പറന്നെത്തും. റെയ്ഡുകളെ പേടിച്ചും കുടുതല്‍ വിശ്യാസ്യതക്കുമാണ് ഇവര്‍ ബ്ലാഗ്ലൂരിലേക്ക് പറക്കുന്നത്.
മയൂഖി എന്ന തുറുപ്പു ചീട്ട്
സിനിമാ മോഹവുമായി എത്തിയ 22കാരി മയൂഖിയെ അതിവിദഗ്ധമായി ഇവര്‍ സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു. ഒരിക്കല്‍ പെട്ടുകഴിഞ്ഞാല്‍ ഇതില്‍ നിന്നും ആര്‍ക്കും കരകയറാന്‍ കഴിയില്ല. നിമിഷങ്ങള്‍ക്കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നതും അടിച്ചുപൊളി ജീവിതവും കിട്ടുന്നതോടെ ആരും എന്തിനും സമ്മതിക്കും.
മയൂഖിയെ ഉപയോഗിച്ചു സമ്പന്നരെ പ്രലോഭിപ്പിച്ചു ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയിരുന്നത്. തൃപ്പൂണിത്തുറ മാമല സ്വദേശിയായ കരിങ്കല്‍ ക്വാറി ഉടമ തൃക്കാക്കര അസി. കമ്മിഷണര്‍ ബിജോ അലക്‌സാണ്ടര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐ ബൈജു എം. പൗലോസും സംഘവും പ്രതികളെ കുടുക്കിയത്. കാര്‍ മോഷണ കേസ് പരമ്പരയിലെ പ്രതി കൂടിയാണു നാരായണദാസ്.
ക്വാറി ഉടമ ആഡംബര കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നറിഞ്ഞ് അത്തരം കാറുകള്‍ വാങ്ങി നല്‍കുന്ന ഏജന്റായാണു മയൂഖി ബന്ധം സ്ഥാപിച്ചത്. ബെംഗളൂരുവില്‍ കാര്‍ പ്രദര്‍ശനം നടക്കുന്നിടത്തുനിന്നു കുറഞ്ഞ വിലയ്ക്കു കാര്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തു ക്വാറിയുടമയ്‌ക്കൊപ്പം വിമാനത്തില്‍ ബെംഗളൂരുവിലെത്തി. തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ നാരായണദാസിന്റെ ഫ്‌ലാറ്റിലെത്തിച്ച് കൊക്കെയ്ന്‍ എന്ന വ്യാജേന മൈദപ്പൊടി നിറച്ച പാക്കറ്റ് നല്‍കി. തൊട്ടുപിന്നാലെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെ വേഷത്തില്‍ നാരായണദാസും സംഘവും ഫ്‌ലാറ്റിലെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്തതായി അഭിനയിക്കുകയുമായിരുന്നു.
കേസില്‍ നിന്നു രക്ഷപ്പെടുത്താന്‍ രണ്ടു കോടി രൂപ വേണമെന്നും 25 ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്നും ആവശ്യപ്പെട്ടു. പണം കൊടുക്കാമെന്ന ഉറപ്പില്‍ നാട്ടിലെത്തിയ ക്വാറിയുടമ പൊലീസില്‍ പരാതിപ്പെട്ടു. ഇതിനിടെ, ബെംഗളൂരുവില്‍നിന്നു ക്വാറിയുടമയ്‌ക്കൊപ്പം വിമാനത്തില്‍ കൊച്ചിയിലെത്തിയ സായ്ശങ്കര്‍ സംഘത്തിലെ മറ്റുള്ളവരറിയാതെ അഞ്ചുലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഈ തുക നല്‍കാമെന്നു പറഞ്ഞ് സായ്ശങ്കറിനെ ക്വാറിയുടമ തൃപ്പൂണിത്തുറയിലേക്കു വിളിച്ചുവരുത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നാരായണദാസ് ഉള്‍പ്പെടുന്ന സംഘം മുന്‍കൂര്‍ തുക വാങ്ങാനായി കാര്‍ മാര്‍ഗം ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു തിരിച്ചിട്ടുണ്ടെന്നു സായ്ശങ്കറില്‍നിന്നു വിവരം ലഭിച്ചു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് പൊലീസ് കാര്‍ പിന്തുടര്‍ന്നു. കളമശേരിയില്‍ കൃത്രിമ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് കാര്‍ തടഞ്ഞു മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാല് ആധുനിക വോക്കിടോക്കി, മൂന്ന് വിലങ്ങ്, ഇരുപതോളം മൊബൈല്‍ ഫോണുകള്‍, കര്‍ണാടക പൊലീസ് ഉപയോഗിക്കുന്ന തരം പൊലീസ് യൂണിഫോമുകള്‍, വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വ്യാജൈ ഡ്രവിങ് ലൈസന്‍സുകള്‍ തുടങ്ങിയവ കാറില്‍നിന്നു പിടിച്ചെടുത്തു.
എരൂര്‍ ദര്‍ഹം റോഡ് നാരായണീയത്തില്‍ നാരായണദാസ് (46), സഹായികളായ എരൂര്‍ പിഷാരികോവില്‍ ശ്രീദുര്‍ഗയില്‍ സായ്ശങ്കര്‍ (23), പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴചള്ളത്ത് ഷമീര്‍ (35), പെരുമ്പാവൂര്‍ ഗുല്‍മോഹര്‍ വീട്ടില്‍ മയൂഖി (22), വൈറ്റില തൈക്കൂടം തോപ്പുപറമ്പില്‍ ഡിബിന്‍ (21) എന്നിവരെയാണു തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തത്.
വാഹനമോഷ്ടാവില്‍ നിന്നും കോടികളുടെ കിലുക്കത്തിലേക്ക്
നാരായണദാസിന്റെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നത്,രണ്ടര മുതല്‍ അഞ്ചു കോടിവരെ ഓരോ ഇടപാടിനും. വാഹനമോഷണത്തില്‍ ഒന്നരവര്‍ഷം ഇയാ ജയിലില്‍ കിടന്നിട്ടുണ്ട്. ആരെയും അത്ഭുതപ്പെടുത്തും വിധമാണ് നാരായണദാസിന്റെ വളര്‍ച്ച കോടികളുടെ ഫ്‌ലാറ്റുകള്‍ കാറുകള്‍ എല്ലാം സ്ത്രീകളെ വച്ച് സമ്പന്നരെ വശീകരിച്ച് ഉണ്ടാക്കിയതെന്ന് പോലീസ്. കോടികളാണ് ഇരകളോട് ആവശ്യപ്പെടുന്നത്. അമളി പിണഞ്ഞവര്‍ പുറത്ത് മിണ്ടാത്തത് ഇവര്‍ക്ക് വിളനിലമായി. ഈ തട്ടിപ്പും കൂടി നടത്തി രാജ്യം വിടാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വലയില്‍ കുടുങ്ങിയ നിരവനധി പേര്‍ പണം നല്‍കാനാവാതെ ആത്മഹത്യ ചെയ്തതായും പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























