വി.എസിനെതിരെ വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ കേസു കൊടുത്താല്‍ അപ്പോള്‍ കാണാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി.
അതേസമയം വി.എസിനെതിരെ നിയമനടപടിക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. വി.എസിനോടുളളത് സ്‌നേഹവും ബഹുമാനവും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിന്റെ ആരോപണം സംബന്ധിച്ച് ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ശത്രുക്കള്‍ എഴുതി കൊടുക്കുന്നത് വായിക്കുക മാത്രമാണ് വി.എസ് ചെയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. വി.എസ് നിരന്തരം ബന്ധപ്പെടാറുണ്‌ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























