സ്ഥാനമാനങ്ങള്‍ ഒഴിയാന്‍ എസ്.എന്‍.ഡി.പി ഭാരവാഹികള്‍ തയ്യാറാകണമെന്ന് വി.എം സുധീരന്‍

സര്‍ക്കാരിനോട് വിയോജിപ്പുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കിട്ടിയ സ്ഥാനമാനങ്ങള്‍ ഒഴിയാന്‍ എസ്.എന്‍.ഡി.പി ഭാരവാഹികള്‍ തയ്യാറാകണമെന്ന് കെ.പിസി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ഔചത്യമുണ്ടെങ്കില്‍ സ്ഥാനമാനങ്ങള്‍ ഒഴിയുകയാണ് വേണ്ടത്. വിമര്‍ശിക്കുന്നവര്‍ സ്ഥാനമാനങ്ങളില്‍ തുടരുകയല്ല വേണ്ടതെന്നും സുധീരന്‍ പറഞ്ഞു.
ദാദ്രി സംഭവത്തില്‍ ജനങ്ങളോട് ഉത്തരവാദിത്തം നിറവേറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ബാധ്യതയുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.
അതേസമയം, എസ്.എന്‍.ഡി.പി നേതൃത്വത്തിനെതിരെ ആലപ്പുഴ ഡി.സി.സിയും രംത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എസ്.എന്‍.ഡി.പി നേതൃത്വത്തെ അറിയിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എഎഷുക്കൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























