ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനു സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി നിഷാമിനു സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിക്കാതിരുന്നത്.
പാവപ്പെട്ടവരുടെ ജീവനു ഒരു വിലയും കല്‍പ്പിക്കാത്ത ആളാണ് നിസാം. കേസ് കൃത്രിമമായി കെട്ടിച്ചമച്ചതാണെന്ന് കുറ്റപത്രം പരിശോധിച്ചാല്‍ തോന്നില്ല. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും സാക്ഷിമൊഴികളും ജാമ്യം നല്കുന്നതിനു തടസമാണ്. സ്വയം വലിയവനാണെന്ന് ഭാവിക്കുന്ന ആളാണ് നിസാമെന്നും ദാരിദ്ര്യത്തിനു വിലയിടരുതെന്നും കോടതി നിരീക്ഷിച്ചു. നിസാം പ്രതിയായ ചന്ദ്രബോസ് വധക്കേസില്‍ മൂന്ന് മാസത്തിനകം വിചാരണക്കോടതി വിധി പറയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























