മൊബൈല്‍ ഫോണ്‍ വഴി ഇനി മുതല്‍ റെയില്‍വേ ടിക്കറ്റ്

ക്യൂ\' നിന്നു മടുക്കാതെ പ്ലാറ്റ്‌ഫോം ടിക്കറ്റുകളും സീസണ്‍ ടിക്കറ്റുകളും മൊബൈല്‍ ഫോണ്‍ വഴി വാങ്ങാനുള്ള സൗകര്യമാണു റയില്‍വേ ഒരുക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ മൊബൈല്‍ പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകള്‍ വിവിധ മേഖലകളിലെ 236 സ്‌റ്റേഷനുകളില്‍ ഇന്നു നിലവില്‍ വരും. അടുത്ത വര്‍ഷം കേരളത്തിലെ പ്രധാന സ്‌റ്റേഷനുകളിലും സൗകര്യം ലഭ്യമാകും. ചെന്നൈ, മുംബൈ സബര്‍ബന്‍ സ്‌റ്റേഷനുകളിലും ന്യൂഡല്‍ഹിയിലും നടത്തിയ പരീക്ഷണം വിജയിച്ചതോടെയാണു പദ്ധതി കൂടുതല്‍ സ്‌റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുന്നത്. മധ്യ, പശ്ചിമ, ഉത്തര റയില്‍ മേഖലകളിലെ സ്‌റ്റേഷനുകളാണ് ആദ്യഘട്ടത്തിലുള്ളത്. ഇവയില്‍ ചിലത്: താനെ, പന്‍വേല്‍, ദാദര്‍–സെന്‍ട്രല്‍, ഛത്രപതി ശിവജി ടെര്‍മിനല്‍, ലോകമാന്യ തിലക് ടെര്‍മിനസ്, മുംബൈ സെന്‍ട്രല്‍, ദാദര്‍ വെസ്‌റ്റേണ്‍, അന്ധേരി, ന്യൂഡല്‍ഹി, ഹസ്രത് നിസാമുദീന്‍.
ടിക്കറ്റെടുക്കാം, ഈസിയായി
ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍നിന്നും വിന്‍ഡോസ് സ്‌റ്റോറില്‍നിന്നും മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. മൊബൈല്‍ നമ്പര്‍, പേര്, നഗരം, ട്രെയിന്‍, ക്ലാസ്, ടിക്കറ്റ് ടൈപ്, റൂട്ട് എന്നിവ രേഖപ്പെടുത്തി റജിസ്റ്റര്‍ ചെയ്യണം. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ \'ആര്‍–വാലെറ്റ്\' എന്ന പണസഞ്ചി തുറക്കും. ഓണ്‍ലൈന്‍ വെബ്‌സൈറ്റിലൂടെയോ റയില്‍വേ കൗണ്ടറുകള്‍ വഴിയോ വാലെറ്റ് ആവശ്യാനുസരണം നിറയ്ക്കാം.
\'ലോവര്‍ ബര്‍ത്ത്\' ഇനി ഇരട്ടി
സ്ലീപ്പര്‍ ക്ലാസില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും 45 പിന്നിട്ട വനിതകള്‍ക്കും \'ലോവര്‍ ബര്‍ത്ത്\' ക്വോട്ട ഇരട്ടിയാക്കിയിട്ടുമുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഗര്‍ഭിണികള്‍, 45 പിന്നിട്ട സ്ത്രീകള്‍ എന്നിവര്‍ക്കു സ്‌ലീപ്പര്‍ ക്ലാസില്‍ തനിച്ചു യാത്ര ചെയ്യുമ്പോള്‍ ഓരോ കോച്ചിലും അനുവദിച്ചിരുന്ന ലോവര്‍ ബര്‍ത്തുകളുടെ ക്വോട്ട നാലായാണു വര്‍ധിപ്പിച്ചത്. ഈ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ ഒന്നിച്ചു ടിക്കറ്റ് ബുക്ക് ചെയ്താലും ലോവര്‍ ബര്‍ത്ത് ലഭിക്കും. തേര്‍ഡ് എസി, സെക്കന്‍ഡ് എസി കോച്ചുകളിലും മുതിര്‍ന്നവര്‍ക്കും വനിതകള്‍ക്കും രണ്ടു ലോവര്‍ ബര്‍ത്ത് സംവരണമുണ്ട്. ഇതു വര്‍ധിപ്പിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























